സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മില്‍ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ റമീസിനെ എന്‍ ഐ എ ചോദ്യം ചെയ്യും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.07.2020) തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ അടുത്തിടെ പിടിയിലായ സ്വര്‍ണക്കടത്തുകാര്‍ക്ക് തീവ്രസംഘടനകളുമായോ, പ്രവര്‍ത്തകരുമായോ ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞദിവസം കസ്റ്റംസ് പിടികൂടിയ റമീസിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യും.  സ്വപ്‌നാ സുരേഷും സന്ദീപ് നായരും കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരുവിലേക്ക് പോയത് റമീസിന്റെ നാടായ പെരിന്തല്‍മണ്ണ വഴിയാണ്. ഇവര്‍ റമീസിനെ തേടി ചെന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് സംസ്ഥാന പൊലീസിന്റെ നിഗമനം. റമീസ് സ്വര്‍ണക്കടത്ത് സംഘങ്ങളിലെ മുഖ്യകണ്ണിയാണെന്നും പൊലീസ് പറയുന്നു. ഇക്കാര്യം എന്‍ ഐ എയെ അറിയിച്ചിരുന്നു. 

സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മില്‍ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ റമീസിനെ എന്‍ ഐ എ ചോദ്യം ചെയ്യും

രണ്ട് മാന്‍വേട്ട കേസുകളും റമീസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് ഞായറാഴ്ചയാണ് പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ ടി റമീസ് കസ്റ്റംസിന്റെ പിടിയിലായത്.  2015 മാര്‍ച്ചില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് റമീസ് പിടിയിലായിരുന്നു. ബംഗളൂരു, മംഗലാപുരം, കോയമ്പത്തൂര്‍, കരിപ്പൂര്‍, തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താളവങ്ങള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘങ്ങളുമായി റമീസിന് ബന്ധമുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നയതന്ത്രബാഗിലൂടെ സ്വര്‍ണം കടത്തിയത് രാജ്യത്താകെ ചര്‍ച്ചയായിരിക്കുന്ന സമയത്ത് റമീസ് സ്വര്‍ണം കടത്തിയത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. ആര്‍ക്ക് വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് മനസ്സിലാക്കിയെങ്കിലും കസ്റ്റംസ് അക്കാര്യം വെളിപ്പെടുത്തിയില്ല. 

റമീസുമായി ബന്ധമുള്ളവരെ കസ്റ്റംസ് നിരീക്ഷിച്ചുവരുകയാണ്. യു ഡി എഫിലെ രണ്ട്  നേതാക്കളുമായി ബന്ധമുള്ള റമീസിനെ കേസുകളില്‍ നിന്ന് രക്ഷപെടാന്‍ ഇവര്‍ സഹായിച്ചിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്യാംപ്രസാദ് ആരോപിക്കുന്നു.  വാപ്പയുടെ പേരിലുള്ള  തോക്കിന്റെ ലൈസന്‍സ് സ്വന്തം പേരിലേക്ക് മാറ്റാന്‍ റമീസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കിയിരുന്നു. രണ്ട് യു ഡി എഫ് നേതാക്കള്‍ ഇടപെട്ടിട്ടും എസ്പി വഴങ്ങിയില്ല. അതോടെ ഹൈക്കോടതിയെ സമീപിച്ചു. കോടതിയും അപേക്ഷ തള്ളി. ജോലിയോ ബിസിനസോ ഇല്ലാത്ത റമീസ് ഇടക്കിടെ വിദേശത്തേക്ക് പോകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് കസ്റ്റംസ് എന്‍ ഐ എയെ ഇക്കാര്യം അറിയിച്ചതും അവര്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതും. 

റമീസിന് സ്വര്‍ണക്കടത്തില്‍ നിക്ഷേപവും വിതരണവും ഉള്ളതായി കസ്റ്റംസിന് സംശയമുണ്ട്. കൊച്ചി വിമാനത്താവളം വഴി ആറ് തോക്കുകള്‍ കടത്തിയതിന് മുമ്പ് റമീസിനെ പിടികൂടിയിരുന്നു. പാലക്കാട് റൈഫിള്‍സ് അസോസിയേഷന് വേണ്ടി കൊണ്ടുവന്നതാണെന്നാണ് അന്ന് മൊഴി നല്‍കിയത്. അന്വേഷണത്തില്‍ അത് സത്യമല്ലെന്ന് ബോധ്യപ്പെട്ടതായി കസ്റ്റംസ് ഉദ്യോസ്ഥര്‍ പറയുന്നു.  വന്യമൃഗങ്ങളെ വേട്ടയാടിയതിന് 2014ല്‍ പാലക്കാട് ജില്ലയിലെ വാളയാര്‍ റേഞ്ചില്‍ റമീസിനെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ കെ പി ജില്‍ജിത്ത് പറയുന്നു.

Keywords: Gold Smuggling, UDF, Rameez, NIA, Interrogation, Hunting, Rifles, Walayar range, Range Officer, Malappuram SP, NIA  interrogates Ramiz who arrested in gold smuggling case. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia