ദേശീയപാത വികസനം: 45 മീറ്ററില്‍ നിന്നും 30 മീറ്ററായി ഒതുക്കാന്‍ നീക്കം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 09.08.2014) ദേശീയപാതയുടെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ ദുരൂഹതയുള്ളതായി ആരോപണം. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുമെന്ന പ്രഖ്യാപനത്തിനു ശേഷവും മുപ്പതു മീറ്ററായി ചുരുക്കുന്നുവെന്ന് ആരോപണം.

ജൂലൈ 31 നു തിരുവനന്തപുരത്തു ചേര്‍ന്ന സെക്രട്ടറിതല യോഗത്തിലാണു പൊതുമരാമത്ത് വകുപ്പിലെ ഉന്നതന്‍ ദേശീയപാതയുടെ വികസനം മുപ്പതു മീറ്റര്‍ ആക്കിക്കൂടെ എന്ന ചോദ്യം ഉന്നയിച്ചത്. ദേശീയപാത വിഷയത്തില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണു യോഗം വിളിച്ചത്.

മുപ്പതു മീറ്റര്‍ വികസനം അടഞ്ഞ അധ്യായമാണെന്ന നിലപാടിലാണു ദേശീയപാത അതോറിറ്റി. ഇതുസംബന്ധിച്ചു വ്യക്തമായ നിര്‍ദേശവും ലഭിച്ചിരുന്നു. തുടര്‍ന്നാണു സംസ്ഥാന സര്‍ക്കാര്‍ നിലപാടു തിരുത്തിയത്. ഈ സാഹചര്യത്തിലും ദേശീയപാതയുടെ വികസനം 30 മീറ്റര്‍ ആയി ഉയര്‍ത്തുന്നതിനു പിന്നില്‍ അതോറിറ്റിയെ മറികടക്കുക എന്ന ലക്ഷ്യമാണെന്നും സൂചനയുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നീണ്ടാല്‍ അഥോറിട്ടി പിന്മാറാനുള്ള സാഹചര്യം തെളിയും. അതോടെ ദേശീയപാത വികസനം സംസ്ഥാനത്തിന്റെ ചുമതലയിലാവും.

നിലവില്‍ ബി.ഒ.ടി. അടിസ്ഥാനത്തിലാണു ദേശീയപാത വികസിപ്പിക്കുന്നത്. കരാറുകാരന്‍ തന്നെ ടോള്‍ പിരിക്കുന്ന കാലയളവില്‍ റോഡിന്റെ അറ്റകുറ്റപ്പണി ചെയ്യാനും വ്യവസ്ഥയുണ്ട്. ഇതില്‍ സംസ്ഥാനത്തിന് ഇടപെടേണ്ടതായി വരില്ല. ഇതൊഴിവാക്കി ദേശീയപാത വികസനം സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ കീഴിലെത്തിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അതുവഴി അറ്റകുറ്റപ്പണിയുടെകേന്ദ്രഫണ്ട് കൈകാര്യം ചെയ്യാന്‍ കഴിയും.

സംസ്ഥാനത്ത് എന്‍.എച്ച്.എ.ഐ ആക്ട് പ്രകാരമാണു ഭൂമി ഏറ്റെടുക്കുന്നത്. ഈ നിയമത്തില്‍ പുനരധിവാസം പറയുന്നില്ല. എന്നാല്‍ വികസന താല്‍പര്യം മുന്‍നിര്‍ത്തി സംസ്ഥാനത്തിനു സ്വന്തം നിലയില്‍ പുനരധിവാസം പ്രഖ്യാപിക്കാം. ഭൂമിക്കു മികച്ച വില നല്‍കാന്‍ ഡിസ്ട്രിക്റ്റ് ലെവല്‍ പര്‍ച്ചേസ് കമ്മിറ്റി (ഡി.എല്‍.പി.സി) രൂപീകരിച്ചാല്‍ കഴിയും. കലക്ടര്‍ നേതൃത്വം നല്‍കുന്ന ഡി.എല്‍.പി.സി നിശ്ചയിക്കുന്ന വില ദേശീയപാത അതോറിറ്റിയും അംഗീകരിക്കും.

ദേശീയപാത 17 ല്‍ കോടിയേരി വില്ലേജിലും വല്ലാര്‍പാടത്തുമാണു ഡി.എല്‍.പി.സി. വഴി ഭൂമി ഏറ്റെടുത്തത്. ജന സാന്നിധ്യത്തില്‍ ന്യായ വില നിശ്ചയിച്ചാണു ഡി.എല്‍.പി.സി. ഭൂമി ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാവുന്ന ഈ മാര്‍ഗം സംസ്ഥാനം ഉപയോഗപ്പെടുത്തുന്നില്ല.

പകരം ഭൂമി ഏറ്റെടുക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തുകയാണ്. ഇവര്‍ നടപടിക്രമം ഭയന്നു കൂടിയ തുക കൊടുക്കാന്‍  മടിക്കുന്നു. തിരുവനന്തപുരത്തു മാത്രമാണു ഡെപ്യൂട്ടി കലക്ടര്‍ അടിസ്ഥാന വില കണക്കാക്കി കൂടിയ തുക നല്‍കുന്നത്. അതു ദേശീയപാത അധോറിട്ടിയും അംഗീകരിച്ചതോടെ നെയ്യാറ്റിന്‍കര താലൂക്കില്‍ മാത്രം ഭൂമി ഏറ്റെടുക്കാന്‍ 200 കോടി രൂപയാണ് അനുവദിച്ചത്.

മഴയില്‍  തകര്‍ന്ന റോഡ് നന്നാക്കാന്‍   സംസ്ഥാനം കാണിക്കുന്ന താല്‍പര്യവും ഇതിനു തെളിവാണ്. ദേശീയപാത അധോറിട്ടി ടോള്‍ പിരിക്കുന്ന ഇടപ്പള്ളി- അരൂര്‍ ബൈപാസിലാണു സംസ്ഥാന സര്‍ക്കാര്‍ അറ്റകുറ്റപ്പണി ആരംഭിച്ചത്. ദേശീയപാത അധോറിട്ടിയുടെ അനുമതി കൂടാതെയാണു അറ്റകുറ്റപ്പണി.

ദേശീയപാത വികസനം: 45 മീറ്ററില്‍ നിന്നും 30 മീറ്ററായി ഒതുക്കാന്‍ നീക്കം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങുന്നു, വാര്‍ഡ് വിഭജനത്തെ കുറിച്ച് പഠിക്കാന്‍ സമിതി

Keywords: National Highway, Development, Palakkad, Thiruvananthapuram, Ernakulam, Allegation, Road, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia