തിരുവനന്തപുരം: സി.പിഎം കേന്ദ്ര നേതൃത്വം പരസ്യ പ്രസ്താവനകള്‍ പുറപ്പെടുവിക്കരുതെന്ന് വിലക്കിയിട്ടും വി.എസ് അച്യൂതാനന്ദന്‍ നെയ്യാറ്റിന്‍കര തോല്‍വിക്ക് കാരണം ഇടുക്കി സിപിഎം മുന്‍ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസംഗമാണെന്ന് വെളിപ്പെടുത്തി ഔദ്യോഗിക പക്ഷത്തിനെതിരെ വീണ്ടും ആഞ്ഞടിച്ചു.
മണിയുടെ വിവാദ പ്രസംഗം സി.പി.എമ്മിനോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസത്തിന് കോട്ടംതട്ടിച്ചെന്ന് വി.എസ് പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധം പ്രചരണായുധമാക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചു. എല്‍.ഡി.എഫാണ് ടി.പിയെ വധിച്ചതെന്ന് പ്രചരിപ്പിക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചതായും വി.എസ് പറഞ്ഞു. ചന്ദ്രശേഖരന്റെ മരണം പാര്‍ട്ടിയില്‍ നിന്നും നിരവധിപേരെ അകലാന്‍ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശെല്‍വരാജിന്റെ വിജയം യു.ഡി.എഫ് സര്‍ക്കാരിനുള്ള അംഗീകാരമല്ല. പരാജയകാരണം എല്‍.ഡി.എഫ് പരിശോധിക്കും. അതേ സമയം മണിയുടെ പ്രസംഗം തിരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍ അവകാശപ്പെട്ടു.

Keywords: Thiruvananthapuram, Kerala, Neyyattinkara Kerala, V.S Achuthanandan, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.