SWISS-TOWER 24/07/2023

Found Dead | നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതികള്‍ സഞ്ചരിച്ച കാറുടമയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ നടുറോഡില്‍ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആള്‍ടോ കാറിന്റെ ഉടമയായ അച്ചുവിന്റെ പിതാവ് ഡ്രൈവര്‍ സുരേഷിനെയാണ് രാവിലെ ജോലിസ്ഥലമായ ഓലത്തന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് പറയുന്നത്: സംഭവത്തില്‍ ഇപ്പോള്‍ ഏറെ ദുരൂഹതകളാണ് ഉള്ളത്. യുവാവിന്റെ കൊലപാതക കൃത്യത്തിന് പിന്നില്‍ വാഹന ഉടമയ്ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ബുധനാഴ്ച (27.03.2024) രാത്രിയോടെയാണ് അഞ്ചംഗ ആക്രമിസംഘം ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്.

Found Dead | നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതികള്‍ സഞ്ചരിച്ച കാറുടമയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വെള്ള കാറിലെത്തിയ സംഘമാണ് ആദിത്യനെ തടഞ്ഞു നിര്‍ത്തി വെട്ടിയത്. ആദ്യം ആദിത്യനുമായി ഉന്തും തള്ളുമുണ്ടായി. വഴക്കിനിടെ സംഘത്തില്‍ ഒരാള്‍ കഴുത്തില്‍ വെട്ടി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നെല്ലിമൂടിനു സമീപം ഭാസ്‌കര്‍ നഗര്‍ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. കൊലപാതകികളില്‍നിന്ന് ആദിത്യന്‍ വാങ്ങിയ 20,000 രൂപ മടക്കി നല്‍കാത്തതാണ് കൊലപാതത്തിലേക്ക് നയിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Malayalam-News, Neyyatinkara News, Murde Case, Car Owner, Father, Found Dead, Probe, Police, Investigation, Accused, Vehicle, Killed, Youth, Neyyatinkara Murder: Car Owner's Father Found Dead.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia