വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു
Jun 29, 2016, 11:11 IST
കോട്ടയം: (www.kvartha.com 29.06.2016) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. ന്യൂസ് 18 ചാനലിന്റെ കൊച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ കോട്ടയം മുണ്ടക്കയം സ്വദേശി സനല്‍ ഫിലിപ്പാ(33) ണ് മരിച്ചത്.
ജൂണ്‍ 20ന് കോരുത്തോടിന് സമീപം പത്തുസെന്റില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ
അപകടത്തിലാണ് സനലിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ സനല്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിവിധ ദൃശൃമാധ്യമങ്ങളിലായി ഡല്‍ഹി, കൊച്ചി, ഇടുക്കി, കോട്ടയം എന്നിവടങ്ങളിലെല്ലാം ജോലി ചെയ്തു. ജയ്ഹിന്ദിലാണ് തുടക്കം. പിന്നീട് റിപ്പോട്ടര്‍ ചാനല്‍ തുടങ്ങി വിവിധ ചാനലകളില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കി.
ജൂണ്‍ 20ന് കോരുത്തോടിന് സമീപം പത്തുസെന്റില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ
അപകടത്തിലാണ് സനലിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ സനല്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മുണ്ടക്കയം വണ്ടന്‍പതാല്‍ പുളിക്കച്ചേരില്‍ കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മുണ്ടക്കയത്ത് നടത്തും.
Also Read:
ബംഗാള്‍ സ്വദേശി കീഴൂരിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി
Keywords: Sanal Philip, Kottayam, Kochi, Injured, Hospital,Treatment, Family, Reporter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.