Photo Exhibition | താടിയും മീശയുമില്ലാത്ത മോദി മുതല്‍ നുണക്കുഴി കവിളുകളുമായി അച്ഛനോടൊപ്പം ആദ്യമായി രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി വരെ; ചരിത്രത്തിന്റെ അടയാളപ്പെടുത്തലുമായി കണ്ണൂരില്‍ വാര്‍ത്താചിത്രപ്രദര്‍ശനം

 


കണ്ണൂര്‍: (KVARTHA) ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ചരിത്രത്തെ തൊട്ടറിയുന്ന അപൂര്‍വ വാര്‍ത്താചിത്ര പ്രദര്‍ശനം കാണികള്‍ക്ക് കൗതുകവും വൈകാരിക അനുഭവവുമായി മാറി. കേരള സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ 11-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ദേശീയരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവവികാസങ്ങളും കേരളരാഷ്ട്രീയത്തിലെ അപൂര്‍വ ഏടുകളും നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളും കോര്‍ണത്തിണക്കിയ ഫോടോകളുമായാണ് ജേര്‍ണലിസ്റ്റുകളുടെ വാര്‍ത്താചിത്രപ്രദര്‍ശനം നടത്തിയത്.

ബാബ്റി മസ്ജിദിന്റെ തകര്‍ച്ച, താടിയും മീശയുമില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യകാല അപൂര്‍വചിത്രങ്ങള്‍, ഏകനായ വിമാനത്തില്‍ വിശ്രമിക്കുന്ന അടല്‍ജി, രാഹുല്‍ ഗാന്ധി നുണക്കുഴി കവിളുകളുമായി അച്ഛനോടൊപ്പം ആദ്യമായി രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്തത്, ഇന്ദിരാഗാന്ധി നടത്തിയ രാഷ്ട്രീ പ്രസംഗം തുടങ്ങി, മണ്ഡല്‍ കമിഷന്‍ പ്രക്ഷോഭത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ രാജീവ് ഗോസ്വാമി, യാസര്‍ അറഫാത്തിനെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു എന്നിങ്ങനെ ദേശീയ രാഷ്ട്രീയത്തിന്റെ ദിശാസൂചികയായ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്.

കേരളത്തിന്റെ രാഷ്ട്രീയ വിഗതികളെ കൃത്യമായി അടയാളപ്പെടുത്തുന്ന വാര്‍ത്താചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. നക്സലൈറ്റ് പോരാളി അജിതയെ നീളക്കുറവ് കാരണം സ്റ്റൂളില്‍ നിര്‍ത്തി ജനങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്ന പൊലീസ്, സുരാസുവിന്റെ അന്ത്യനിമിഷങ്ങള്‍, ഭാര്യയുടെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന കെ കരുണാകരന്‍, മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ സകുടുംബം കുഞ്ഞിനെയുമേന്തി റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്ന ഇ എം എസ്, മതികെട്ടാന്‍ ചോലയില്‍ പോയപ്പോള്‍ അട്ടകടിച്ച വി എസിന്റെ കാലില്‍ നിന്നും അതിനെ എടുത്തുമാറ്റുന്ന കൂടെയുളളവര്‍, കല്ലേറില്‍ പരുക്കേറ്റ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്ന വി എസ്, കെ പി ആര്‍ ഗോപാലനെ രോഗകിടക്കയില്‍ സന്ദര്‍ശിക്കുന്ന നായനാര്‍ തുടങ്ങി കേരളത്തില്‍ ചോരപടര്‍ത്തിയ കൂത്തുപറമ്പ് വെടിവയ്പ്പുവരെ ഫോടോ പ്രദര്‍ശനത്തിലുണ്ട്.

പി മുസ്തഫ, സരസ്വതി കൊല്ലം, കെ മോഹനന്‍ തുടങ്ങിയ ഫോടോ ജേര്‍ണലിസ്റ്റുകളുടെ ഫോടോകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ജവഹര്‍ ല്രൈബറി ഹാളില്‍ നടന്ന ഫോടോ പ്രദര്‍ശനം കഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ ടി ഒ മോഹനന്‍ അധ്യക്ഷനായി. സി എന്‍ ചന്ദ്രന്‍, എം വി ജയരാജന്‍, കെ ടി സഹദുളള, സി പി സന്തോഷ് കുമാ, കെ പി സഹദേവന്‍, ചൂര്യായി ചന്ദ്രന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, എ മാധവന്‍, സി കെ എ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.

Photo Exhibition | താടിയും മീശയുമില്ലാത്ത മോദി മുതല്‍ നുണക്കുഴി കവിളുകളുമായി അച്ഛനോടൊപ്പം ആദ്യമായി രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി വരെ; ചരിത്രത്തിന്റെ അടയാളപ്പെടുത്തലുമായി കണ്ണൂരില്‍ വാര്‍ത്താചിത്രപ്രദര്‍ശനം



Keywords: News, Kerala, Kerala-News, Kannur, Kannur-News, Mark, History, News Film Exhibition, Started, Kannur News, Inauguration, Photo Exhibition, T Padmanabhan, Writer, Journalist, News film exhibition started in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia