Accident | ആറ്റിങ്ങല്‍ ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു

 
Newlywed Lawyer died in Kerala Road Accident

Representational Image Generated By Meta AI

ADVERTISEMENT

● കൊട്ടാരക്കര മീയന്നൂര്‍ മേലൂട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ ആണ് മരിച്ചത്
● ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു

തിരുവനന്തപുരം: (KVARTHA) ആറ്റിങ്ങല്‍ ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ആറ്റിങ്ങല്‍ മാമത്ത് ദേശീയപാതയില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. 

Aster_MIMS


കൊട്ടാരക്കര മീയന്നൂര്‍ മേലൂട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ (29) ആണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തു നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. 


ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

ഭര്‍ത്താവ് കൊല്ലം പൂയപ്പള്ളി അഖില്‍ നിവാസില്‍ അഖില്‍ ജിത്തിനെ നിസാര പരുക്കുകളോടെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസം അനുഭവപ്പെട്ടു. കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയാണ് മരിച്ച കൃപ. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കല്‍ക്ക് വിട്ടുനല്‍കും

#KeralaAccident #RoadSafety #RIP #JusticeForKripa

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia