Suicide Attempt | '6 മാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍നിന്ന് ചാലിയാര്‍ പുഴയിലേക്ക് എടുത്ത് ചാടി'; ഭാര്യയെ രക്ഷപ്പെടുത്തി, ഭര്‍ത്താവിനായി തിരച്ചില്‍ നടത്തുന്നു
Jul 2, 2023, 12:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ആറുമാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍നിന്ന് ചാലിയാര്‍ പുഴയിലേക്ക് എടുത്ത് ചാടിയതായി പൊലീസ്. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്, വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിതിനായി തിരച്ചില്‍ തുടരുകയാണ്. ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവര്‍ ആയിരുന്നു കണ്ടത്. തുടര്‍ന്ന് വാഹനം നിര്‍ത്തി ഇദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ച് വര്‍ഷ രക്ഷപ്പെടുകയായിരുന്നു. പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചു കിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാര്‍ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. വര്‍ഷയെ ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം, ഒഴുക്കു കൂടിയ സ്ഥലത്തേക്ക് വീണ ജിതിന് കയറില്‍ പിടിക്കാനായില്ല. എല്ലാവരും നോക്കിനില്‍ക്കെ ജിതിന് മുങ്ങിത്താഴുകയായിരുന്നു. ആറു മാസം മുന്‍പ് വിവാഹിതരായ ഇരുവരും കുടുംബപ്രശ്നത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതാണെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ഫറോക്ക് എസിപി പറഞ്ഞു.
എന്നാല്‍ ഇവര്‍ എങ്ങനെയാണ് ഫറോക്കിലെത്തിയതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കോസ്റ്റല്‍ പൊലീസ്, അഗ്നിരക്ഷാ സേന, മീന്‍പിടുത്ത തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് ജിതിനായി തിരച്ചില്‍ നടത്തുന്നത്.
Keywords: Newly couple jumped in to river from Feroke bridge, Kozhikode, News, Newly Couple Jumped In To River, Feroke Bridge, Rescued, Lorry Driver, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.