വരനും വധുവും വിവാഹമണ്ഡപത്തില്‍ നിന്നും മാസ്‌കില്ലാതെ റോഡിലേക്ക്; കയ്യോടെ പിടികൂടി പട്രോളിംഗ് സംഘം; പിന്നീട് സംഭവിച്ചത്!
May 24, 2021, 15:40 IST
ADVERTISEMENT
കുമളി: (www.kvartha.com 24.05.2021) കോവിഡിനിടെ നിയന്ത്രണങ്ങള്‍ പാലിച്ചു നടത്തിയ വിവാഹ ചടങ്ങിലൂടെ പുതു ജീവിതത്തിലേക്കു കാലെടുത്തുവച്ച വധുവരന്മാര്‍ക്ക് മുഖാവരണത്തിന്റെ കരുതല്‍ മറക്കരുതെന്ന ഉപദേശം നല്‍കി പൊലീസ്.
കമ്പം വടക്കേപെട്ടി സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമാണ് രസകരമായ സംഭവം അരങ്ങേറിയത്. ഇവിടെ നടന്ന വിവാഹച്ചടങ്ങിന് ശേഷം വധുവും വരനും വിവാഹമണ്ഡപത്തില്‍ നിന്ന് പുറത്ത് റോഡിലേക്കിറങ്ങിയപ്പോഴാണ് സിഐ ശിലൈമണി പട്രോളിങ്ങിന്റെ ഭാഗമായി ഇതുവഴിയെത്തിയത്.
പോരേ പുകില്‍, വരനും വധുവും മാസ്‌ക് ധരിച്ചിട്ടില്ലെന്ന് കണ്ടതോടെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ സിഐ തന്റെ കൈവശമുണ്ടായിരുന്ന മാസ്‌ക് ഇരുവര്‍ക്കും സമ്മാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന ഉപദേശവും നല്‍കിയാണ് സിഐ മടങ്ങിയത്.

Keywords: Newly couple did not wearing masks, Kumali, News, Local News, Marriage, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.