Found Dead | പ്രണയിച്ച് വിവാഹിതയായ ഐടി പ്രൊഫഷനലായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കതിരൂരില്‍ പ്രണയിച്ച് വിവാഹിതയായ ഐടി പ്രൊഫഷനലായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി. കതിരൂര്‍ ഗവ, ഹയര്‍സെകന്‍ഡറി സ്‌കൂളിന് സമീപത്തെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കാണപ്പെട്ടത്.

സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കതിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വീടിന്റെ രണ്ടാംനിലയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്പ് വിവാഹിതയായ മേഘയെ(28) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കതിരൂരിലെ ജിംനേഷ്യം ഇന്‍സ്ട്രക്റ്റര്‍ സചിനാണ് യുവതിയുടെ ഭര്‍ത്താവ്. ഇരുവരും സചിന്റെ മാതാവിനൊപ്പം കതിരൂര്‍ സ്‌കൂളിന് സമീപത്തെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഉടന്‍ തന്നെ തലശേരി ജെനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മേഘയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Found Dead | പ്രണയിച്ച് വിവാഹിതയായ ഐടി പ്രൊഫഷനലായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കണ്ണൂരില്‍ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരികെ എത്തിയതിനു ശേഷമായിരുന്നു സംഭവം. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് പരാതിയില്‍ പറയുന്നു. കതിരൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ് റ്റ് വെയര്‍ ജീവനക്കാരിയാണ് മേഘ.

Keywords:  Newly bride found dead in house, Kannur, News, Dead Body, Hanged, Newly bride, Police, Case, Complaint, Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia