Dead Body | റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം; സമീപത്തുള്ള ഫ് ളാറ്റില്‍നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പൊലീസ്

 


കൊച്ചി: (KVARTHA) പനമ്പള്ളി നഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ് ളാറ്റില്‍നിന്ന് കുഞ്ഞിനെ ഒരു കവറിലാക്കി വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്നും, മരിച്ചത് ആണ്‍കുഞ്ഞാണെന്നും പൊലീസ് അറിയിച്ചു. ഫ് ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ ശേഖരിച്ച് അന്വേഷണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

Dead Body | റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം; സമീപത്തുള്ള ഫ് ളാറ്റില്‍നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പൊലീസ്

സമീപത്തുള്ള ഫ് ളാറ്റില്‍നിന്ന് ഒരു പൊതി റോഡിലേക്ക് വന്ന് വീഴുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെയാണ് സംഭവം. റോഡിലേക്ക് എന്തോ വന്ന് വീണത് കണ്ട് അവിടെ എത്തിയവര്‍ നോക്കിയപ്പോള്‍ കാണുന്നത് ചോരയില്‍ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയാണ്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

ആരാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. 21 ഫ് ളാറ്റുകളാണ് പ്രദേശത്ത് ഉള്ളത്. ഇതില്‍ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്ന് സമീപത്തുള്ളവര്‍ പൊലീസിനെ അറിയിച്ചു. 

അടുത്ത ദിവസങ്ങളില്‍ ആരെങ്കിലും അവിടേക്ക് വന്നിട്ടുണ്ടോ എന്നും ജോലിക്കാര്‍ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു. ഇവിടെ ഗര്‍ഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവര്‍ത്തക പൊലീസിനോട് പറഞ്ഞു. ഫ് ളാറ്റില്‍ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നല്‍കി.

Keywords: Newborn's body found in Kochi; CCTV footage shows body being thrown out of apartment, Kochi, News, Newborn's Body Found, Flat, Police, CCTV, Security, Statement, Investigation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia