Newborn Jaundice | നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം; വളരെയധികം ശ്രദ്ധവേണമെന്ന് ഡോക്ടര്‍മാര്‍; ലക്ഷണങ്ങളും ചികിത്സയും അറിയാം!
Feb 12, 2024, 15:50 IST
കൊച്ചി: (KVARTHA) നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ജനിച്ച് മൂന്നു ദിവസത്തിന് ശേഷം കുഞ്ഞുങ്ങളില്‍ പൊതുവെ ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നതായും രണ്ടു മുതല്‍ മൂന്ന് ആഴ്ച വരെ ഇത് തുടരാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മഞ്ഞപിത്തം എങ്ങനെ ഉണ്ടാകുന്നു
കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ചുവന്ന രക്താണുക്കള്‍ അവരുടെ ശരീരത്തില്‍ വളരെ കൂടുതലായിരിക്കും. ഇത് അധിക ബിലിറൂബിനെ പുറന്തള്ളുന്നത് തടയുന്നു. നവജാതശിശുവിന്റെ കരള്‍ ബിലിറൂബിന്‍ പ്രോസസ് ചെയ്യാനും രക്തത്തില്‍ നിന്ന് നീക്കം ചെയ്യാനും പാകമാകാത്തതിനാല്‍ കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടാകുന്നു. അധിക ബിലിറൂബിന്‍ ചര്‍മത്തില്‍ സ്ഥിരതാമസമാക്കുകയും മഞ്ഞപ്പിത്ത സമയത്ത് മഞ്ഞനിറം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
മഞ്ഞപ്പിത്തത്തിനുള്ള പരിശോധനകള്‍:
ബിലിറൂബിന്റെ അളവ് അളക്കാന്‍ ഒരു ട്രാന്‍സ്‌ക്യുടേനിയസ് ബിലിറൂബിനോമീറ്റര്‍ ഉപയോഗിക്കുന്നു. ഇത് കുഞ്ഞിന്റെ ചര്‍മത്തിന് നേരെ സ്ഥാപിച്ചിരിക്കുന്നു. 24 മണിക്കൂര്‍ പ്രായവും 35 ആഴ്ചയില്‍ കൂടുതലുമുള്ള കുഞ്ഞുങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നു. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ നീണ്ടുനില്‍ക്കുന്ന മഞ്ഞപ്പിത്തമെങ്കില്‍, ഒരു ശിശുരോഗവിദഗ്ധനെ കാണണം. അദ്ദേഹം രക്തപരിശോധന, അള്‍ട്രാസൗണ്ട് സ്‌കാനുകള്‍, ഏതെങ്കിലും അണുബാധകള്‍ക്കുള്ള പരിശോധനകള്‍ എന്നിങ്ങനെയുള്ള പരിശോധനകള്‍ ശുപാര്‍ശ ചെയ്‌തേക്കാം.
നവജാത ശിശുക്കളില്‍ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍:
*സാധാരണയായി മുഖത്ത് നിന്ന് തുടങ്ങുന്ന മഞ്ഞ നിറത്തിലുള്ള ചര്‍മം പിന്നീട് നെഞ്ചിലേക്കും വയറിലേക്കും വ്യാപിക്കുന്നു
*കണ്ണുകളുടെ വെളുത്ത സ്ഥലത്ത്, വായയ്ക്കുള്ളില്‍, പാദങ്ങളില്‍, കൈപ്പത്തികളില്‍ പിഗ്മെന്റേഷന്‍ പടരുന്നു
*വിരല്‍ ഉപയോഗിച്ച് ചര്‍മത്തില്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ മഞ്ഞ പിഗ്മെന്റേഷന്‍ വര്‍ധിക്കുന്നു
*കടും മഞ്ഞ നിറത്തിലുള്ള മൂത്രവും മലവും
*മുഴുവന്‍ സമയവും ഉറങ്ങുന്നു
* വിശപ്പില്ലായ്മ
മഞ്ഞപ്പിത്തം ഉണ്ടാകാനുള്ള കാരണങ്ങള്‍
*കുടലിലെ അണുബാധ അല്ലെങ്കില്‍ തടസം
*മൂത്രനാളിയിലെ അണുബാധ
*പിത്തരസം അല്ലെങ്കില്‍ പിത്തസഞ്ചിയിലെ തടസം
*തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവ് (ഹൈപോതൈറോയിഡിസം)
*രക്തഗ്രൂപ് പൊരുത്തക്കേട് (അമ്മയ്ക്കും കുഞ്ഞിനും വ്യത്യസ്ത രക്തഗ്രൂപുകള്‍ ഉണ്ട്)
*റിസസ് ഫാക്ടര്‍ രോഗം (അമ്മയ്ക്ക് ആര്‍ എച് നെഗറ്റീവ് രക്തവും കുഞ്ഞിന് ആര്‍ എച് പോസിറ്റീവ് രക്തവും ഉള്ള അവസ്ഥ)
*സങ്കീര്‍ണമായ പ്രസവ സമയത്ത് ചതവ് അല്ലെങ്കില്‍ മറ്റേതെങ്കിലും പരുക്കുകള്‍
*ക്രിഗ്ലര്‍-നജ്ജാര്‍ സിന്‍ഡ്രോം അല്ലെങ്കില്‍ ഗില്‍ബെര്‍ട് സിന്‍ഡ്രോം പോലുള്ള ബിലിറൂബിന്‍ പ്രോസസ് ചെയ്യുന്ന എന്‍സൈമിനെ ബാധിക്കുന്ന രോഗങ്ങള്‍
*കരള്‍ രോഗങ്ങള്‍.
ചികിത്സ
നവജാതശിശുക്കള്‍ക്ക് രക്തത്തില്‍ ബിലിറൂബിന്റെ അളവ് വളരെ ഉയര്‍ന്നതാണെങ്കില്‍ മാത്രമേ വൈദ്യചികിത്സ ആവശ്യമുള്ളൂ. സാധാരണയായി മഞ്ഞപ്പിത്തം രണ്ട് ആഴ്ചയ്ക്കുള്ളില്‍ സ്വയം പരിഹരിക്കപ്പെടും. മഞ്ഞപ്പിത്തം വഷളാകുകയോ രണ്ട് ആഴ്ചയില്‍ കൂടുതല്‍ തുടരുകയോ ചെയ്താല്‍, കുഞ്ഞിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് നിര്‍ണയിക്കാന്‍ ഡോക്ടറിന്റെ നിര്‍ദേശത്തോടെ രക്തപരിശോധന നടത്താം. ഫോടോതെറാപിയും ബ്ലഡ് ട്രാന്‍സ്ഫ്യൂഷനുമാണ് ഇതിനുള്ള ചികിത്സകള്‍.
ഫോടോതെറാപി ചെയ്യുമ്പോള്‍ കുഞ്ഞിനെ ഒരു ഡയപറും പ്രത്യേക പരിരക്ഷയുള്ള കണ്ണടകളും മാത്രം ധരിപ്പിച്ചു നീല സ്പെക്ട്രത്തിന്റെ വെളിച്ചത്തിനു താഴെ ഒരു പ്രത്യേക കിടക്കയില്‍ കിടത്തും. ഒരു ഫൈബര്‍-ഒപ്റ്റിക് പുതപ്പ് ശിശുവിന് നല്‍കുന്നതാണ്.
ഇതിലും ഗുരുതരമായ അവസ്ഥയിലാണ് കുഞ്ഞെങ്കില്‍, ട്രാന്‍സ്ഫ്യൂഷന്‍ എന്ന ചികിത്സയാണു സ്വീകരിക്കേണ്ടി വരുക. രക്തബാങ്കില്‍ നിന്ന് കുഞ്ഞിന് ചെറിയ അളവിലുള്ള രക്തം സ്വീകരിക്കേണ്ടതായി വരുന്നു.
മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും, ജനിച്ച് 24 മണിക്കൂറിനുള്ളില്‍ മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞുങ്ങള്‍ക്കും, ഫോടോതെറാപി വളരെ വേഗം ആരംഭിക്കാം.
നവജാത മഞ്ഞപ്പിത്തത്തിന്റെ സങ്കീര്‍ണതകള്‍:
ബിലിറൂബിന്റെ അളവ് വളരെ കൂടുതലാണെങ്കില്‍ മസ്തിഷ്‌ക ക്ഷതം, മസ്തിഷ്‌ക പക്ഷാഘാതം, കേള്‍വി, പഠന പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
Keywords: Newborn Jaundice: Causes, Symptoms, Treatment, Kochi, News, Newborn Jaundice, Health, Health Tips, Treatment, Warning, Doctors, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.