ഭാരതപ്പുഴയില്‍ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയനിലയില്‍ നവജാതശിശുവിന്റെ മൃതദേഹം
Mar 16, 2022, 09:05 IST
ചെറുതുരുത്തി: (www.kvartha.com 16.03.2022) ഭാരതപ്പുഴയില്‍ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയനിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി തടയണയിലാണ് കണ്ടെത്തിയത്. തടയണ കാണാനെത്തിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി.
മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. തടയണയുടെ ഷടറില്‍ തങ്ങിനിന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു പരിസരവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടേതാണെന്നാണ് സംശയം.
സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ. കുട്ടിയുടെ മൃതദേഹം എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പ്രസവിച്ച സ്ത്രീകളുടെയും പരിസരപ്രദേശത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.