നവജാതശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍
Sep 1, 2021, 12:27 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 01.08.2021) ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിലാണ് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ശുചീകരണത്തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍, ഒരു 17കാരി പ്രസവിച്ച കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസ് ആയതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ആരാണെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

