Died | തലശേരി ജെനറല്‍ ആശുപത്രിയില്‍ പ്രസവത്തെ തുടന്ന് നവജാത ശിശുമരിച്ചു; ഡോക്ടറുടെ ചികിത്സാ പിഴവെന്ന ആരോപണങ്ങളുമായി ബന്ധുക്കള്‍
Mar 27, 2024, 22:07 IST
കണ്ണൂര്‍: (KVARTHA) തലശേരി ജെനറല്‍ ആശുപത്രിയില്‍ പ്രസവത്തെ തുടന്ന് നവജാത ശിശു മരിച്ചു. മട്ടന്നൂര്‍ പെരിഞ്ചേരി സ്വദേശി കെവി ശരത് -അനിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥയെന്ന് കുടുംബം ആരോപിച്ചു. അതേ സമയം ഗര്‍ഭപാത്രത്തിലുണ്ടായ മുറിവാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ആശുപത്രി സൂപ്രണ്ട് വി കെ രാജീവന്‍ അറിയിച്ചു.
തലശേരി ജെനറല്‍ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ചെ രണ്ടുമണിയോടെയാണ് പ്രസവത്തിനിടെ നവജാതശിശു മരിച്ചത്. ഗൈനോകോളജിസ്റ്റ് ഡോക്ടര്‍ പ്രീജയുടെ ചികിത്സയിലായിരുന്നു അനിഷ. പ്രസവം അടുത്തതോടെ ചൊവ്വാഴ്ച വൈകിട്ടാണ് അനിഷയെ ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡ്യൂടി ഡോക്ടറായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ സുഖപ്രസവം എന്ന് അറിയിച്ചുവെന്നും രാത്രിയോടെ സ്ഥിതി വഷളായെന്നും ചികിത്സിച്ച ഡോക്ടര്‍ ഏറെ വൈകിയാണ് എത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഒടുവില്‍ പുലര്‍ചെ രണ്ടര മണിയോടെ ഡോക്ടര്‍ വന്നു. ഇതിന് ശേഷമാണ് കുഞ്ഞ് മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്.
അനിഷയുടെ ഭര്‍ത്താവ് ശരത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് തലശ്ശരി പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Newborn baby died after giving birth at Thalassery General Hospital, Kannur, News, Newborn Baby, Died, Complaint, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.