Train | മഡ് ഗാവില്‍ നിന്നും കാര്‍വറില്‍ നിന്നും കേരളം വഴി ബംഗ്ലൂരിലേക്ക് 2 പ്രത്യേക വണ്‍വേ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കാരണമുണ്ട്!

 
Kerala railways, Bengaluru trains, Goa to Bengaluru, Karnataka to Bengaluru, train schedule, railway news
Kerala railways, Bengaluru trains, Goa to Bengaluru, Karnataka to Bengaluru, train schedule, railway news

Photo Credit: Representational Image Generated By Meta AI

പലപ്പോഴും ഈ ഭാഗങ്ങളിലെ യാത്രകളില്‍ യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള തിരക്കുകള്‍ അനുഭവപ്പെട്ടിരുന്നു. 

ഇക്കാര്യങ്ങള്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. 

പാലക്കാട്: (KVARTHA) ഗോവയിലെ (Goa) മഡ് ഗാവില്‍ (Madgaon) നിന്നും കര്‍ണാടകയിലെ (Karnataka) കാര്‍വറില്‍ (Karwar) നിന്നും കേരളം വഴി ബംഗ്ലൂരിലേക്ക് (Bengaluru) രണ്ട് പ്രത്യേക വണ്‍വേ ട്രെയിനുകള്‍ (Train) പ്രഖ്യാപിച്ച് റെയില്‍വേ (Railway) . യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക സര്‍വീസ് അനുവദിച്ചതെന്ന് പാലക്കാട് ഡിവിഷന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

പലപ്പോഴും ഈ ഭാഗങ്ങളിലെ യാത്രകളില്‍ യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള തിരക്കുകള്‍ അനുഭവപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.


* മഡ്ഗാവ് ജംക്ഷന്‍ - കെ എസ് ആര്‍ ബെംഗളൂരു

നമ്പര്‍ 01696 മഡ്ഗാവ് ജംക്ഷന്‍ - കെഎസ്ആര്‍ ബെംഗളൂരു ട്രെയിന്‍ മഡ്ഗാവ് ജംക്ഷനില്‍ നിന്ന് ജൂലൈ 30 ന് ചൊവ്വാഴ്ച വൈകിട്ട് 4:30 ന് പുറപ്പെട്ട് പിറ്റേന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 3:30 ന് കെഎസ്ആര്‍ ബെംഗളൂരുവിലെത്തും. 


കാനക്കോണ, കാര്‍വാര്‍, അങ്കോള, ഗോകര്‍ണ റോഡ്, കുംട, ഹൊന്നാവര്‍, മുറുഡേശ്വര്‍, ഭട്കല്‍, മൂകാംബിക റോഡ് ബൈന്ദൂര്‍, കുന്ദാപുര, ബാര്‍ക്കൂര്‍, ഉഡുപ്പി, മുല്‍ക്കി, സൂറത്ത്കല്‍, മംഗളൂരു ജംക്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ നിര്‍ത്തും.

ഫസ്റ്റ് എസി കം എസി 2-ടയര്‍ കോച്ച് - 1, എസി 2-ടയര്‍ കോച്ച് - 1, എസി 3-ടയര്‍ കോച്ച് - 1, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ - 7, ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ - 2, സെക്കന്‍ഡ് ക്ലാസ് (ഭിന്നശേഷി സൗഹൃദം) കം ലഗേജ് /ബ്രേക്ക് വാന്‍ കോച്ച്- 1, ജനറേറ്റര്‍ കാര്‍ - 1 എന്നിങ്ങനെയാണ് കോച്ചുകള്‍.

* കാര്‍വാര്‍ - യശ്വന്ത്പുര 

നമ്പര്‍ 01656 കാര്‍വാര്‍ - യശ്വന്ത്പുര ട്രെയിന്‍ കാര്‍വാറില്‍ നിന്ന് ജൂലൈ 31 ന് ബുധനാഴ്ച പുലര്‍ച്ചെ 5:30 ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച പുലര്‍ച്ചെ  2:15 ന് യശ്വന്ത്പുരയില്‍ എത്തിച്ചേരും. അങ്കോള, ഗോകര്‍ണ റോഡ്, കുംട, ഹൊന്നാവര്‍, മുറുഡേശ്വര്‍, ഭട്കല്‍, മൂകാംബിക റോഡ്, ബൈന്ദൂര്‍, കുന്ദാപുര, ബാര്‍ക്കൂര്‍, ഉഡുപ്പി, മുല്‍ക്കി, സൂറത്ത്കല്‍, മംഗളൂരു ജംക്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവും.

രചന: വിസ്ത ഡോം കോച്ചുകള്‍ - 2, എസി ചെയര്‍ കാര്‍ - 1, ചെയര്‍ കാര്‍ - 9, രണ്ടാം ക്ലാസ് (ഭിന്നശേഷി സൗഹൃദം) കം ലഗേജ്/ബ്രേക്ക് വാന്‍ കോച്ച്- 1, ജനറേറ്റര്‍ കാര്‍ - 01 എന്നിങ്ങനെയാണ് കോച്ചുകള്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia