കൊച്ചി വൈറ്റില ജംഗ്ഷനിലെ കുരുക്കഴിക്കാൻ പൊലീസ്; പുതിയ ട്രാഫിക് നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

 


കൊച്ചി: (www.kvartha.com 17.01.2022) വൈറ്റില ജംഗ്ഷനില്‍ സിറ്റി ട്രാഫിക് പൊലീസ് പുതിയ ഗതാഗത നിയന്ത്രണം നടപ്പാക്കി തുടങ്ങി. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് നടപടി. ഇതുവഴി എല്ലാ വശത്തുനിന്നും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചത്തെ സാഹചര്യം മനസിലാക്കിയ ശേഷമേ പരിഷ്‌ക്കാരം തുടരണോ എന്ന് തീരുമാനിക്കൂ എന്ന് എസിപി (ട്രാഫിക് ഈസ്റ്റ്) ഫ്രാന്‍സിസ് ഷെല്‍ബി കെ എഫ് പറഞ്ഞു.

  
കൊച്ചി വൈറ്റില ജംഗ്ഷനിലെ കുരുക്കഴിക്കാൻ പൊലീസ്; പുതിയ ട്രാഫിക് നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും



പ്രവൃത്തി ദിവസമായ തിങ്കളാഴ്ച സാഹചര്യങ്ങള്‍ വിലയിരുത്തിവരുകയാണെന്നും ഒന്നു രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്ക് ശേഷമേ കാര്യങ്ങളില്‍ പൂര്‍ണമായ വ്യക്തത വരൂ എന്ന് ട്രാഫിക് പൊലീസ് പറയുന്നു. യാത്രക്കാര്‍ പുതിയ പരിഷ്‌ക്കരണവുമായി ഇണങ്ങുകയും ട്രാഫിക് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

പാലാരിവട്ടത്തുനിന്ന് എന്‍എച്-66 വഴി വാഹനത്തില്‍ വരുന്നവര്‍ വൈറ്റില മേല്‍പ്പാലം വഴി ഡെകാത്ലോണിന് മുന്നില്‍ യു-ടേണ്‍ എടുത്ത് നഗരത്തിലേക്ക് പോകണം. ഇത് സുഗമമായ സഞ്ചാരം ഉറപ്പാക്കുമെന്ന് എസിപി പറഞ്ഞു. പൊന്നുരുന്നി ഭാഗത്തുനിന്ന് നഗരത്തിലേക്കുള്ള വാഹനയാത്രക്കാര്‍ക്ക് ജങ്ഷനില്‍ കൂട്ടംകൂടാതെ പോകെറ്റ് റോഡുകളിലൂടെ പോകണം. കണിയാമ്പുഴ, തൃപ്പൂണിത്തുറ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ ജംക്ഷന്‍ വഴിയാണ് കടത്തിവിടുന്നത്. ജംഗ്ഷനില്‍ ആറ് വശത്തുനിന്നും വരുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ സിറ്റി പൊലീസ് പാട് പെടുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് വാഹനങ്ങളുടെ റൂട് മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലിയില്‍ നിന്ന് ഫോര്‍ട് കൊച്ചിയിലേക്കുള്ള ഡബിള്‍ ഡെകര്‍ ബസിന്റെ ഡ്രൈവറോട് വൈറ്റില മേല്‍പ്പാലം ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേല്‍പ്പാലത്തിന് താഴെയുള്ള, എട്ട് മീറ്റര്‍ വീതിയുള്ള റോഡിലൂടെ ബസിന് കടന്നുപോകാന്‍ പ്രയാസമാണ്. ഇത് തിരക്ക് സൃഷ്ടിച്ചിരുന്നു.

പുതിയ നിബന്ധനകള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ഞായറാഴ്ച ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിഷ്‌കാരങ്ങളോട് സഹകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പിഴ ഈടാക്കും. വൈറ്റില ഹബില്‍ നിന്ന് നഗരത്തിലേക്ക് പോകുന്ന സ്വകാര്യ ബസുകളുടെ ഡ്രൈവര്‍മാര്‍ സിഗ്‌നല്‍ കഴിഞ്ഞ് ടേണില്‍ നിര്‍ത്തുന്നത് പതിവാണ്. നിരവധി മുന്നറിയിപ്പ് നല്‍കിയിട്ടും അവിടെ നിന്ന് യാത്രക്കാരെ കയറ്റുന്നത് തുടരുന്നു, അതേസമയം വെല്‍കെയര്‍ ആശുപത്രിക്ക് സമീപം ബസ് സ്റ്റോപ് ഉണ്ട്. നിയമം ലംഘിക്കുന്ന ബസുകളുടെ ഫോടോ ട്രാഫിക് പൊലീസ് എടുക്കും. ബസ് ഓപെറേറ്റര്‍മാരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും- എസിപി പറഞ്ഞു.

Keywords:  Kochi, Kerala, News, Traffic, Ernakulam, Police, Traffic Law, Angamali, Fine, Driver, New traffic restrictions at Kochi Vyttila Junction from Sunday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia