108 ആംബുലന്‍സ് നടത്തിപ്പിന് പുതിയ ടെന്‍ഡന്‍ വിളിച്ചു, സികിത്സയെ സഹായിക്കാനെന്ന് ആക്ഷേപം

 


തിരുവനന്തപുരം: 108 ആംബുലന്‍സ് നടത്തിപ്പിന് പുതിയ ടെന്‍ഡര്‍ വിളിച്ചു. കഴിഞ്ഞദിവസമാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്. കരാര്‍ കാലാവധി അവസാനിക്കുന്നതിന് മൂന്നു മാസം മുന്‍പെങ്കിലും പുതിയ ടെന്‍ഡര്‍ വിളിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് സികിത്സയുമായുള്ള കരാര്‍ അവസാനിക്കുന്നതിന് രണ്ടാഴ്ച മുന്‍പു പുതിയ ടെന്‍ഡറിന് മന്ത്രിസഭായോഗം തീരുമാനിച്ചത്.

108 ആംബുലന്‍സ് നടത്തിപ്പിന് പുതിയ ടെന്‍ഡന്‍ വിളിച്ചു, സികിത്സയെ സഹായിക്കാനെന്ന് ആക്ഷേപംരണ്ടാം തീയതി  വൈകിട്ടോടെയാണ് കെ.എം.എസ്.സി.എല്ലിന്റെ വെബ്‌സൈറ്റി
ല്‍ ടെന്‍ഡര്‍ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയത്. എട്ടാം തീയതി ബിഡ് സമര്‍പിക്കാനുള്ള സമയപരിധി അവസാനിക്കും. ഏതെങ്കിലും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ രണ്ടു വര്‍ഷമെങ്കിലും ആംബുലന്‍സ് സര്‍വീസ് നടത്തി പരിചയമുള്ളവര്‍ക്കു മാത്രമേ ബിഡില്‍ പങ്കെടുക്കാനാകൂ. രാജ്യത്തു തന്നെ സികിത്സയ്ക്കു പുറമേ മറ്റൊരു കമ്പനിക്കു മാത്രമാണ് ഈ പ്രവൃത്തിപരിചയമുള്ളത്. ഈ വന്‍കിട കമ്പനികള്‍ക്കല്ലാതെ പുതിയ ഏജന്‍സികള്‍ക്കൊന്നും ബിഡില്‍ പങ്കെടുക്കാന്‍ കഴിയില്ല. കേരളത്തില്‍ പൊതുമേഖലയിലെ ചില സ്ഥാപനങ്ങള്‍ നേരത്തേ തന്നെ 108 നടത്തിപ്പിന് താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ നിബന്ധന അനുസരിച്ച് അവര്‍ക്കും പങ്കെടുക്കാനാകില്ല.സികിത്സയ്ക്ക് വീണ്ടും ടെണ്ടര്‍ നല്‍കാനാണ് ഇത്തരമൊരു നിര്‍ദേശം ടെണ്ടറില്‍ ഉള്‍ക്കൊള്ളിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് 2009 ഒക്ടോബറിലാണ് 108 ആംബുലന്‍സ് നടത്തിപ്പ് സര്‍ക്കാര്‍ കൈമാറിയത്. തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച സര്‍വീസ് പിന്നീട് ആലപ്പുഴയിലേക്കും വ്യാപിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കാലാവധി അവസാനിച്ചെങ്കിലും ടെന്‍ഡര്‍ കൂടാതെ ഇവര്‍ക്കു തന്നെ കരാര്‍ നീട്ടി നല്‍കി. ഒക്‌ടോബര്‍ 15ന് ഈ കാലാവധിയും അവസാനിക്കും.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തുന്ന സികിത്സയുടെ ആംബുലന്‍സ് നടത്തിപ്പ് ക്രമക്കേടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു, ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ദിവസം ക്ഷണിച്ച ടെണ്ടര്‍ പ്രകാരം ഓരോ ആംബുലന്‍സും പ്രതിമാസം സഞ്ചരിക്കേണ്ട ദൂരപരിധി രണ്ടായിരത്തില്‍ നിന്ന് മൂവായിരം കിലോമീറ്ററായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം കരാര്‍ ലഭിക്കുന്ന കമ്പനിക്ക് അനുകൂലമായിത്തീരും. ആറുമാസത്തെ ആംബുലന്‍സ് നടത്തിപ്പിന് മാത്രമാണ് ഇപ്പോഴത്തെ തീരുമാനമെങ്കിലും പിന്നീട് ഇതു നീട്ടി നല്‍കും. ആംബുലന്‍സ് ജീവനക്കാരുടെ ജോലി സമയം 12 മണിക്കൂര്‍ ആയിരിക്കുമെന്നു ടെന്‍ഡര്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. ജോലി സമയം എട്ടു മണിക്കൂറായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നടത്തിവന്ന സമരം പുതിയ ടെന്‍ഡറിലും സര്‍ക്കാര്‍ അവഗണിച്ചു.

ബിഡില്‍ പങ്കെടുക്കേണ്ടവര്‍ കെട്ടിവയ്‌ക്കേണ്ട സെക്യൂരിറ്റി തുക പതിനാലു ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷമായി കുറച്ചിട്ടുമുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകള്‍ക്കു പുറമെ കൊല്ലം ജില്ലയിലേക്കും 108ആംബുലന്‍സുകള്‍ അനുവദിച്ചിരുന്നു. കൊല്ലം ജില്ലയിലേക്ക് അനുവദിച്ച അഞ്ച് 108 ആംബുലന്‍സുകള്‍ ഇതുവരെയും സര്‍വീസ് ആരംഭിച്ചിട്ടില്ല. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ആംബുലന്‍സുകള്‍ നാശത്തിന്റെ വക്കിലാണ്. ലക്ഷക്കണിക്കിന് രൂപ വിലയുള്ള ആംബുലന്‍സുകള്‍ കമ്പനി എന്തു ചെയ്‌തെന്ന് അന്വേഷിക്കാന്‍ പോലും ഇനിയും അധികൃതര്‍ തയാറായിട്ടില്ല.

Keywords:  Ambulance, Kerala, Thiruvananthapuram, Minister, Website, New tender for 108 ambulance, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia