ജൈവ വൈവിധ്യ സംരക്ഷണത്തിന് പഞ്ചായത്തുകള്‍ പദ്ധതി തയ്യാറാക്കും: മന്ത്രി കെടി ജലീല്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 06.06.2016) ജൈവവൈവിധ്യമുള്ള വൃക്ഷങ്ങള്‍ , വന്‍ മരങ്ങള്‍, തോടുകള്‍, കാവുകള്‍ എന്നിവ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ ഗ്രാമ പഞ്ചായത്തു മുഖാന്തരം നടപ്പിലാക്കുമെന്നും ഒരുവര്‍ഷം ഒരു കാവ് സംരക്ഷിക്കുന്ന രീതിയില്‍ പഞ്ചായത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ പറഞ്ഞു.

ജൈവ വൈവിധ്യ സംരക്ഷണത്തിന് പഞ്ചായത്തുകള്‍ പദ്ധതി തയ്യാറാക്കും: മന്ത്രി കെടി ജലീല്‍പൊതുജന പങ്കാളിത്തത്തോടെ ജില്ലാ ഭരണകാര്യാലയം ഭാരതപ്പുഴ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച 'പുനര്‍ജനി'പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ജലസ്രോതസ്സുകള്‍ മെച്ചപ്പെടുത്തി പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കും.

പ്രകൃതി സൗഹൃദ ചുറ്റുപാട് സജ്ജമാക്കിയുള്ള വികസനമാണ് നാടിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ് കോളജില്‍ നടന്ന പരിപാടിയില്‍ സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Keywords: K.T Jaleel, Minister, Pinarayi vijayan, Government, LDF, CPM, Malappuram, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia