ജൈവ വൈവിധ്യ സംരക്ഷണത്തിന് പഞ്ചായത്തുകള്‍ പദ്ധതി തയ്യാറാക്കും: മന്ത്രി കെടി ജലീല്‍
Jun 6, 2016, 13:10 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 06.06.2016) ജൈവവൈവിധ്യമുള്ള വൃക്ഷങ്ങള്‍ , വന്‍ മരങ്ങള്‍, തോടുകള്‍, കാവുകള്‍ എന്നിവ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ ഗ്രാമ പഞ്ചായത്തു മുഖാന്തരം നടപ്പിലാക്കുമെന്നും ഒരുവര്‍ഷം ഒരു കാവ് സംരക്ഷിക്കുന്ന രീതിയില്‍ പഞ്ചായത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ പറഞ്ഞു.
പൊതുജന പങ്കാളിത്തത്തോടെ ജില്ലാ ഭരണകാര്യാലയം ഭാരതപ്പുഴ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച 'പുനര്‍ജനി'പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ജലസ്രോതസ്സുകള്‍ മെച്ചപ്പെടുത്തി പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കും.
പ്രകൃതി സൗഹൃദ ചുറ്റുപാട് സജ്ജമാക്കിയുള്ള വികസനമാണ് നാടിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ് കോളജില്‍ നടന്ന പരിപാടിയില്‍ സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.

പ്രകൃതി സൗഹൃദ ചുറ്റുപാട് സജ്ജമാക്കിയുള്ള വികസനമാണ് നാടിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ് കോളജില്‍ നടന്ന പരിപാടിയില്‍ സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Keywords: K.T Jaleel, Minister, Pinarayi vijayan, Government, LDF, CPM, Malappuram, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.