പ്രവാസി മലയാളികളെ സഹായിക്കാന്‍ നോര്‍ക്ക പദ്ധതി രൂപവത്കരിക്കുന്നു

 


ADVERTISEMENT

പ്രവാസി മലയാളികളെ സഹായിക്കാന്‍ നോര്‍ക്ക പദ്ധതി രൂപവത്കരിക്കുന്നു
തിരുവനന്തപ്പുരം: പ്രവാസി മലയാളികളെ സഹായിക്കുന്നതിന് സംസ്ഥാന നോര്‍ക്ക വകുപ്പ് വിപുലമായ പദ്ധതി രൂപവത്കരിച്ചുവരുന്നതായി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുന്ന സ്വപ്ന സാഫല്യം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗദി ജയിലില്‍ നിന്നും മോചിതനായ കല്ലാച്ചേരി മാത്യുവിന്റെ കുടുംബത്തിന് ആദ്യ മടക്കയാത്രാ ടിക്കറ്റ് നല്‍കിയാണ് മുഖ്യമന്ത്രി സ്വപ്നസാഫല്യം പദ്ധതി ഉദ്ഘാടനം ചെയ്തത്.
ശിക്ഷാ കാലാവധി കഴിഞ്ഞ ആളുകള്‍ക്ക് പോലും ജയില്‍ മോചിതരായി നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമല്ല ഗള്‍ഫ് നാടുകളിലുള്ളത്.പാര്‍ലമെന്റില്‍ നിന്നും ലഭിച്ച കണക്കുകളനുസരിച്ച് 1400 ഇന്ത്യക്കാരാണ് സൗദി ഉള്‍പ്പെടെയുള്ള വിദേശനാടുകളിലെ ജയിലുകളില്‍ കഴിയുന്നത്. ഇത്തരത്തില്‍ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ കണക്ക് ശേഖരിച്ചു വരുകയാണെന്നും മന്ത്രി കെ സി ജോസഫ് വ്യക്തമാക്കി.

Keywords: Oommen Chandy, NRI, Thiruvananthapuram, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia