Opening | മർകസ് നോളജ് സിറ്റിയിൽ അത്യാധുനിക ആശുപത്രി 25 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ചടങ്ങിൽ ഇന്ത്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷനാവും.
● യുവജനങ്ങൾക്ക് ആരോഗ്യ പരിശീലനം നൽകുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്: (KVARTHA) മർകസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 25-ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. മലയോര ജനതയ്ക്ക് ആധുനിക ആരോഗ്യ സേവനങ്ങൾ ചുരുങ്ങിയ ചിലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശുപത്രി സ്ഥാപിച്ചിരിക്കുന്നതെന്ന് മർകസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പെയിന്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിേറ്റഷന്‍, ഫിസിയോ തെറാപ്പി ആന്‍ഡ് സ്ട്രോക് റിഹാബിലിറ്റേഷന്‍, ക്യു ആര്‍ എസ് പെല്‍വി സെന്റര്‍, സ്പീച്ച് തെറാപ്പി ആന്‍ഡ് റിഹാബിലിറ്റേഷന്‍ തുടങ്ങിയ വിഭാഗങ്ങൾക്ക് പുറമെ, 24 മണിക്കൂർ പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, ഫാർമസി, ലാബ്, എക്സ്-റേ, ആംബുലൻസ് സർവീസ് എന്നിവയും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ജനറല്‍ സര്‍ജറി, ഗൈനക്കോളജി തുടങ്ങി പത്തോളം സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് പുറമെ, ഡയാലിസിസ് സെന്റര്‍, സ്പീച്ച് തെറാപ്പി ആന്‍ഡ് ചൈല്‍ഡ് ഡെവ്ലെപ്മെന്റ് സെന്റര്‍, പരിസര ഗ്രാമവാസികളായ ക്യാന്‍സര്‍- കിഡ്നി രോഗിക്കള്‍ക്കായുള്ള പാലിയേറ്റീവ് കെയര്‍, നിര്‍ധന രോഗികള്‍ക്കായുള്ള പ്രത്യേക മെഡി കാര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളും മിഹ്‌റാസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.
മർകസ് നോളജ് സിറ്റിയുടെ പരിസരത്തെ 40 ഗ്രാമങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള യുവജനങ്ങൾക്ക് ആരോഗ്യ പരിശീലനം നൽകുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ബേസിക് ലൈഫ് സപ്പോർട്ട്, പാലിയേറ്റീവ് കെയർ, നഴ്സിംഗ് കെയർ തുടങ്ങിയ 30ഓളം മേഖലകളിലാണ് സൗജന്യ ട്രെയിനിംഗ് നല്‍കുന്നത്. ഇവർ വഴി സെർവിക്കൽ ക്യാൻസർ, സ്തനാർബുധം തുടങ്ങിയ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. 30 പേരുള്ള ആദ്യബാച്ചിനുള്ള സൗജന്യ ട്രെയിനിംഗ് കുടുംബശ്രീയുടെ സഹകരണത്തോടെയാണ് നടക്കുന്നത്. ഇതുവഴി നിര്‍ധന ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിചരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാണ് മിഹ്റാസ് ശ്രമിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
സമ്പൂർണ സംയോജിത ഓപ്പറേഷൻ തീയറ്ററുകൾ, ഡയാലിസിസ് യൂണിറ്റ്, ചൈൽഡ് ലേണിംഗ് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ (സിഎൽഡിസി) തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും മിഹ്‌റാസ് ഹോസ്പിറ്റലിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം കുറഞ്ഞ ചിലവിൽ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയോര മേഖലയിൽ മിഹ്‌റാസ് ആശുപത്രി പ്രവർത്തിക്കുന്നത്.
ഉച്ചക്ക് 1.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷനാവും. സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
മര്‍കസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, മിഹ്‌റാസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. പി വി മജീദ്, മിഹ്‌റാസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഡോ. സാജിദ്, അഫ്‌സല്‍ കോളിക്കല്‍, മീഡിയ കോഡിനേറ്റര്‍ മര്‍കസ് നോളജ് സിറ്റി മന്‍സൂര്‍ എ ഖാദിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.