തിരുവനന്തപുരത്ത് പുതിയ മെഡിക്കല്‍ കോളജിന് അംഗീകാരം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.06.2016) തിരുവനന്തപുരത്ത് പുതിയ മെഡിക്കല്‍ കോളജിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. തലസ്ഥാനത്തെ ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ചേര്‍ത്തുള്ളതാണ് പുതിയ മെഡിക്കല്‍ കോളജ്.

രണ്ടിടത്തെയും സൗകര്യങ്ങളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തൃപ്തരാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിന് കേന്ദ്രം അംഗീകാരം നല്‍കിയത്. പുതിയ പ്രവേശന പരീക്ഷയെഴുതിയ നൂറുപേര്‍ക്കു കൂടി 25,000 രൂപ ഫീസിനു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം ബി ബി എസിന് പഠിക്കാനുള്ള അവസരമൊരുങ്ങി.

ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ എംബിബിഎസ് സീറ്റ് എണ്ണം 3700 ആയി. ജൂലൈക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ആദ്യവര്‍ഷ ക്ലാസ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും കേരളം ഉറപ്പു നല്‍കി.

അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി വകുപ്പുകളാണ് കോളജില്‍ ആദ്യവര്‍ഷം ആരംഭിക്കുക. ലാബും ശസ്ത്രക്രിയാ മുറിയും ഹോസ്റ്റല്‍ സൗകര്യങ്ങളും കെട്ടിടങ്ങളുമെല്ലാം ജൂലൈക്കുള്ളില്‍ പൂര്‍ണമായും സജ്ജമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് പുതിയ മെഡിക്കല്‍ കോളജിന് അംഗീകാരം

Keywords: Thiruvananthapuram, Kerala, LDF, Government, Medical College, Pinarayi vijayan, Chief Minister, Central Government. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia