Tourism City | കണ്ണൂരിനെ ടൂറിസം നഗരമാക്കി മാറ്റുമെന്ന് പുതിയ മേയര്‍ മുസ്ലിഹ് മഠത്തില്‍
Jan 30, 2024, 22:14 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരത്തിന്റെ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്ന് കേര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു. കണ്ണൂരിലെ ടൂറിസം വികസനത്തിനും നഗരസൗന്ദര്യവല്‍കരണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്.
കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ മാത്രമാണ് മാറിയത്. യുഡിഎഫിന്റെ ജനകീയ വികസന നയം തന്നെയാണ് പിന്തുടരുക. എല്ലാവരെയും ഉള്‍ക്കൊണ്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും മേയര്‍ പറഞ്ഞു. നഗര സൗന്ദര്യ വല്‍കരണത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികളായിരിക്കും ആവിഷ്‌കരിക്കുക.
പ്ലാസ മുതല്‍ പ്രഭാത് വരെ സൗന്ദര്യ വല്‍കരണത്തിനുള്ള പദ്ധതി രൂപരേഖയായിട്ടുണ്ട്. ഉടന്‍ തന്നെ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നഗരത്തില്‍ എത്തുന്ന ജനങ്ങള്‍ക്ക് കാഴ്ചയ്ക്ക് കുളിര്‍മ നല്‍കുക എന്നതാണ് ലക്ഷ്യം എന്ന് മേയര്‍ പറഞ്ഞു. നഗരത്തില്‍ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമായി നടക്കുന്നുണ്ട്. കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹം. ഇതിന്റെ ഭാഗമായി ആയിക്കരയിലും പടന്നയിലും മലിനജല ശൂചീകരണ പ്ലാന്റ് സ്ഥാപിക്കും.
ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. ടൂറിസം മേഖലയില്‍ കണ്ണൂര്‍ ഏറെ മുന്നിലാണ്. കണ്ണൂര്‍ നഗരത്തിലെ ടൂറിസം വികസനത്തിനായി വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിക്കും. കാനാമ്പുഴയില്‍ കയാക്കിംഗ് സംവിധാനം ഒരുക്കും. കക്കാട് പുഴ, വാരം കടവ് എന്നീ സ്ഥലങ്ങളിലെ ടൂറിസം സാധ്യതകള്‍ മനസിലാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കും. പൈതൃക നഗരം എന്നരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്നും മേയര്‍ പറഞ്ഞു.
പഴയ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയം കോര്‍ണര്‍ ഷോപ്പിംഗ് കോപ്ലക്‌സ് എന്നിവയുടെ വികസനത്തിനായി എംപി, എംഎല്‍എ എന്നിവരുമായി ചര്‍ച നടത്തും. ഭരണപക്ഷം, പ്രതിപക്ഷം എന്നിങ്ങനെ നോക്കാതെ എല്ലാവരും ഒരുപോലെയാണ് പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്നും മേയര്‍ പറഞ്ഞു.
കണ്ണൂരിലെ മള്‍ടി ലെവല്‍ കാര്‍ പാര്‍കിംഗ് സാങ്കേതികമായ പ്രശ്നം മൂലമാണ് നിന്നുപോയത്. ഗതാഗത പ്രശ്നമുള്ള നഗരമാണ് കണ്ണൂര്‍. അതിനാലാണ് ഇത്തരം ഒരു പദ്ധതി കൊണ്ടുവന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് പൂര്‍ത്തീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി. കണ്ണൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ പരിപാടിയില്‍ അധ്യക്ഷനായി. സെക്രടറി കെ വിജേഷ് സ്വാഗതവും എക്സിക്യൂടീവ് അംഗം പി കെ ഗണേഷ് മോഹന്‍ നന്ദിയും പറഞ്ഞു.
Keywords: New Mayor Muslih Madathil Says Kannur will be turned into a tourism city , Kannur, News, Tourism City, Mayor Muslim Math, Press Meet, Project, Press Club, Politics, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.