ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
- സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ ബാറുകളുടെ പ്രവര്‍ത്തന സമയം വീണ്ടും മാറ്റി. ഇനിമുതല്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണിവരെ ആയിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം. പഞ്ചായത്തുകളില്‍ ഇത് രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെയാണ്. നിലവിലുണ്ടായിരുന്ന രാവിലെ ഒന്‍പത് മുതല്‍ രാത്രി 12 വരെയുളള ബാറുകളുടെ പ്രവര്‍ത്തന സമയം തിരുത്തിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഈവര്‍ഷം ത്രീ സ്റ്റാര്‍ പദവിയിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിര്ത്തലാക്കിയുളളഉത്തരവും പുറത്തിറങ്ങി.
ഇനിമുതല്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കുകയുള്ളു. 2013-14 മുതല്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായിരിക്കും.
പുതിയ അബ്കാരി നയം അനുസരിച്ചുളള സര്‍ക്കാര്‍ ഉത്തരവിലെ മറ്റ് വിശദാംശങ്ങള്‍ ഇവയാണ്
പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുമ്പോഴുള്ള ദൂരപരിധി പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തികളില്‍ ഒരു കിലോമീറ്ററും ആയിരിക്കും.
മദ്യം വില്ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി 18 ല്‍ നിന്നും 21 വയസ്സിലേയ്ക്ക് ഉയര്‍ത്തി.
കള്ളുഷാപ്പ് നടത്തിപ്പിന് സൊസൈറ്റി സംവിധാനം അനുവദിക്കുന്നതല്ല.
തൃശൂരില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റേഞ്ച് അടിസ്ഥാനത്തിലോ താലൂക്ക് മൊത്തത്തിലോ കള്ള് ഷാപ്പ് അനുവദിക്കുന്നതാണ്.
2011-12 ല്‍ ഷാപ്പ് നടത്തിയിരുന്നവര്‍ക്ക് ഈ വര്‍ഷം മുന്‍ഗണന നല്‍കും.
ഏകദിന ലൈസന്‍സ് ഫീസ് തുക 25,000 രൂപയില്‍ നിന്നും 50,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് ഷാപ്പുകള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങുടെ അധികാരപരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി.
SUMMARY: Operating housrs of bars in kerala are rescheduled and no new bar licence to three star hotels.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
