V Shivankutty | അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

 


തിരുവനന്തപുരം: (www.kvartha.com) അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇന്‍ഡ്യയില്‍ത്തന്നെ ഏറ്റവും നല്ല ശമ്പളം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പറഞ്ഞ മന്ത്രി ഹരിയാനയിലൊക്കെ ഒരു ദിവസം 350 രൂപയാണ് കൂലി എന്നും ചൂണ്ടിക്കാട്ടി.

കേരളത്തിലെ തൊഴിലാളികള്‍ക്കു നല്‍കുന്ന എല്ലാ പരിഗണനയും അതിഥി തൊഴിലാളികള്‍ക്കും നല്‍കുന്നുണ്ട്. അതാണ് കേരളത്തിന്റെ സംസ്‌കാരമെന്നും മന്ത്രി വ്യക്തമാക്കി. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികള്‍ എന്ന നിലയില്‍ നല്‍കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍:

മറ്റൊരു സംസ്ഥാനത്തും നല്‍കാത്ത നിലയിലുള്ള നല്ല പരിഗണന കേരളം അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്നുണ്ട്. അത് കേരളത്തിന്റെ സംസ്‌കാരമാണ്. ദിവസം 1000 രൂപ വരെയാണ് അതിഥി തൊഴിലാളികളുടെ ശമ്പളം. കഴിഞ്ഞ ദിവസം ഹരിയാനയില്‍ നിന്നുള്ള തൊഴില്‍ മന്ത്രി കേരളത്തില്‍ വന്നിരുന്നു. ഒരാളുടെ ദിവസ വേതനം അവിടെ എത്രയാണെന്ന് ഞാന്‍ ചോദിച്ചിരുന്നു. 350 രൂപയാണ് ആകെ കിട്ടുന്നതെന്നാണ് പറഞ്ഞത്.

ഇന്‍ഡ്യയില്‍ത്തന്നെ തൊഴിലാളികള്‍ക്ക് നല്ല ശമ്പളം ലഭിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അതിഥി തൊഴിലാളികളെന്ന നിലയില്‍ കേരളത്തിലെ തൊഴിലാളികള്‍ക്കു നല്‍കുന്ന എല്ലാ പരിഗണനയും നാം അവര്‍ക്കും കൊടുക്കുന്നുണ്ട്. അത് നമ്മുടെ സംസ്‌കാരമാണ്. അതിനെ കേരളത്തിന്റെ ദൗര്‍ബല്യമായി കാണരുത്. ഇത് 23 സംഭവമായി. ഇനിയൊന്നു കൂടി ആവര്‍ത്തിക്കാന്‍ പാടില്ല.

V Shivankutty | അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് 1979ലെ കേന്ദ്ര നിയമമുണ്ട്. അതില്‍ ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അത് പൂര്‍ണമായും നാം നടപ്പിലാക്കിയിട്ടില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സ് വേണമെന്ന് അതില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതുപോലെ ഒരുപാട് കാര്യങ്ങളുണ്ട്. ഇപ്പോള്‍ ഇവിടെ സംഭവിക്കുന്നത് എന്താണ്? ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്നിറങ്ങാം, ഇവിടെ താമസിക്കാം, ജോലി ചെയ്യാം, എന്തു തോന്ന്യാസവും കാണിക്കാം, എന്നിട്ടു പുറത്തുപോകാം- എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Keywords:  New Law Proposed to Protect Migrant Workers Rights in Kerala; says Minister V Sivankutty, Thiruvananthapuram, News, Politics, Minister, V Sivankutty, New Law Proposed to Protect Migrant Workers Rights, License, Wage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia