Conference | നവകേരള സദസ്; കണ്ണൂരില്‍ വിപുലമായ ഒരുക്കം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയമസഭാ മണ്ഡലങ്ങളിലേക്കുമെത്തുന്ന നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
Aster_MIMS
Conference | നവകേരള സദസ്; കണ്ണൂരില്‍ വിപുലമായ ഒരുക്കം

സ്വാഗതസംഘം ഭാരവാഹികള്‍, തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍, മണ്ഡലംതല സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ 20 മുതല്‍ 22 വരെയായി ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന പരിപാടിയുടെ പ്രചാരണം താഴെ തട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. 11 നിയോജക മണ്ഡലങ്ങളില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്വാഗതസംഘം ഭാരവാഹികള്‍ അവതരിപ്പിച്ചു.

പരിപാടിക്കാവശ്യമായ സ്ഥലസൗകര്യം, പശ്ചാത്തലസൗകര്യം, ഗതാഗതം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. നവകേരള സദസ് ജനകീയവേദികളാക്കി എല്ലാ മണ്ഡലങ്ങളും സജ്ജീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ കുറ്റമറ്റപ്രവര്‍ത്തനം അനിവാര്യമാണെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

പരിപാടികളില്‍ ഹരിത പ്രാടോകോള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദേശിച്ചു. പരിപാടിയുടെ സുഗമനടത്തിപ്പിനും പ്രചരണത്തിനും സ്വീകരിക്കേണ്ട കാര്യങ്ങള്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ സബ് കലക്ടര്‍ സന്ദീപ് കുമാര്‍, എഡിഎം കെ കെ ദിവാകരന്‍, ഡെപ്യൂടി കലക്ടര്‍ (എല്‍എ) ടി വി രഞ്ജിത് എന്നിവര്‍ സംസാരിച്ചു.

Keywords:  New Kerala audience; Extensive preparations in Kannur district, Kannur, News, New Kerala Audience, Preparations, Chief Minister, Pinarayi Vijayan, Conference, Collector, Order, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia