ന്യൂഡെൽഹി: (www.kvartha.com 18.09.2021) കുട്ടികളിലുണ്ടാകുന്ന ന്യൂമോണിയ ബാധയെ തടയാനുള്ള പുതിയ പ്രതിരോധ വാക്സിൻ വിതരണം ചെയ്യാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ന്യുമോകോകല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനമായത്.
ന്യൂമോണിയ ബാധിച്ചുള്ള മരണങ്ങള്‍ തടയാനാണ് വാക്‌സിന്‍ നല്‍കുന്നത്. പുതിയ വാക്‌സിന് ന്യൂമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും. യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാകും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുക. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് പുറമെ കേരളത്തിലും വാക്‌സിൻ ലഭ്യമാകും. കേന്ദ്ര സര്‍കാര്‍ ആണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റർ ഡോസുമാണ് നൽകുക. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്‌ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോകോകൽ ബാക്ടീരിയ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
അതിനെ ചെറുക്കാന്‍ പുതിയ വാക്‌സിന്‍ വഴി സാധിക്കും. കുട്ടികൾക്ക് നിലവിൽ നൽകി കൊണ്ടിരിക്കുന്ന പെന്റാവലന്റ് വാക്‌സിനിൽ ഹിബ് വാക്‌സിൻ ഉൾപെടുത്തിയിട്ടുണ്ട്. ഇത് ബാക്ടീരിയ കാരണമുണ്ടാകുന്ന ന്യൂമോണിയക്ക് ഫലപ്രദമാണ്. ഇനി മുതൽ ഹിബ് വാക്‌സിനോടൊപ്പം ഈ പുതിയ വാക്‌സിൻ കൂടി നൽകും. ഇതോടെ ന്യൂമോണിയയെ ചെറുക്കാനുള്ള പ്രതിരോധം കുട്ടികൾക്ക് കൂടുമെന്നാണ് വിലയിരുത്തൽ.
Keywords: New Delhi, News, Children, Vaccine, Kerala, State, Government, New immunization for children to prevent pneumonia.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.