തിരുവനന്തപുരം: കേരളത്തിന്റെ പരമ്പാരാഗത കൈത്തറിമേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന യുവസംരഭകരുടെ പദ്ധതിക്ക് തുടക്കമായി. സ്ത്രീകള്‍ക്കായി നെയ്‌തെടുത്ത 20 നവീന ഡിസൈനുകള്‍ ഉള്‍പ്പെട്ട 60 ഉല്‍പ്പന്നങ്ങളടങ്ങുന്ന പരമ്പരാഗത വസ്ത്രശേഖരത്തിന്റെ ശ്രേണി ഹോണ്‍ബില്‍ പുറത്തിറക്കിയതോടെയാണിത്. തിരുവനന്തപുരം എന്‍ജിനിയിറിംഗ് കോളേജില്‍ നിന്ന് ഇക്കൊല്ലം പുറത്തിറങ്ങിയ ആറു വിദ്യാര്‍ത്ഥി സംരംഭകരുടെ സ്റ്റാര്‍ട്ടപ്പായ ദി പീപ്പിള്‍സ് കമ്പനിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സംരംഭമായ ഓപ്പറേഷന്‍ ഫീനിക്‌സിന്റെ ഭാഗമായാണ് ഹോണ്‍ബില്‍ ശ്രേണി ഒരുക്കുന്നത്.
സാറീന ഡിസൈനര്‍ ബുട്ടീക്കില്‍ വ്യവസായ, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി.എച്ച്.കുര്യനാണ് നൂതന ബ്രാന്‍ഡ് പുറത്തിറക്കിയത്. യുവസംരംഭകരുടെ സഹായത്തോടെ കൈത്തറിമേഖലയെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ കേരളത്തില്‍ വളര്‍ന്നുവരുന്ന സംരംഭകത്വമനോഭാവത്തിന് മാതൃകയാണിത്. ലോകോത്തര ബ്രാന്‍ഡാകാന്‍ ഹോണ്‍ബില്ലിനു കഴിയുമെന്നും ശ്രീ കുര്യന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പദ്ധതിക്ക് സര്‍ക്കാരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ദി പീപ്പിള്‍സ് കമ്പനി ചെയര്‍മാന്‍ ശ്രീ റാക്വിബ് റഷീദ് പറഞ്ഞു. മികച്ച കമ്പനികളില്‍ നിയമനം ലഭിച്ചിട്ടും സാമൂഹ്യപ്രതിബദ്ധതയുടെ പേരില്‍ പുതിയ സംരംഭത്തിനിറങ്ങിപ്പുറപ്പെട്ടവരാണ് പദ്ധതിക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഡിസൈനര്‍മാര്‍ രൂപകല്‍പന ചെയ്ത 20 ലിമിറ്റഡ് എഡിഷന്‍ ഡിസൈനുകളാണ് പുറത്തിറക്കിയത്. കൈകൊുള്ള എംബ്രോയ്ഡറികളും, ബ്ലോക് പ്രിന്റുകളും ആകര്‍ഷകമായ ഡിസൈനുകളും ഉള്‍പ്പെടുത്തിയാണ് നവീന ഡിസൈനുകള്‍ നെയ്‌തെടുത്തത്. കണ്ണൂരിലെ മയ്യില്‍, തിരുവനന്തപുരത്തെ ബാലരാമപുരം എന്നിവിടങ്ങളിലാണ് കേരളത്തിലെ കൈത്തറിരംഗത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത കോട്ടണ്‍ സില്‍ക്ക് എന്ന പ്രത്യേക ഇനം ഉള്‍പ്പെടുന്ന ഹോണ്‍ബില്‍ ശ്രേണി നെയ്‌തെടുത്തത്.
ഉയര്‍ന്ന ഗുണമേന്മയുള്ള പട്ടിലും പരുത്തിനൂലിലുമുള്ള വസ്ത്രങ്ങളാണ് ഹോണ്‍ബില്ലിന്റേത്. കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള യുവസംരംഭകരാണ് രൂപകല്‍പ്പനയിലടക്കം സഹകരിക്കുന്നത്. സിഇടിയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ വെബോപ് എക്‌സ് (ണലയീുത) ആണ് ഹോണ്‍ബില്ലിന്റെ വിപണനത്തിനുള്ള ഗ്രാഫിക് ഡിസൈനുകളും ആര്‍ട്ട് വര്‍ക്കുകളും തയ്യാറാക്കുന്നത്.
ഓപ്പറേഷന്‍ ഫീനിക്‌സിന്റെ ഭാഗമായി ദി പീപ്പിള്‍സ് കമ്പനി എല്ലാ കൈത്തറി സംഘങ്ങളേയും സംയോജിപ്പിച്ച് ഏകീകൃത ഉല്‍പാദന സംവിധാനം നടപ്പാക്കും. എന്‍ ഐ എഫ് ടി അടക്കമുള്ള ദേശീയ സ്ഥാപനങ്ങളില്‍ നിന്നു ഫാഷന്‍ ഡിസൈനിംഗ് കഴിഞ്ഞിറങ്ങിയ ഡിസൈനര്‍മാരേയും പരമ്പരാഗത നെയ്ത്തുകാരേയും ഏകോപിപ്പിക്കുകയും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ വി. സോമസുന്ദരന്റെയും ശ്രീ പി എച്ച് കുര്യന്റെയും മെന്റര്‍ഷിപ്പിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. അംഗീകൃത ഡിസൈനിലും വിപണിയിലെ സാധ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുക. സാറീന ഡിസൈനര്‍ ബുട്ടീക്ക് ഉടമ ശ്രീമതി ഷീലാ ജയിംസും ചടങ്ങില്‍ സംബന്ധിച്ചു.
Also Read:
വയറുവേദന സഹിക്കാതെ ഗൃഹനാഥന് വിഷം കഴിച്ച് മരിച്ചു; മനംനൊന്ത മകന് കിണറ്റില്‍ ചാടി മരിച്ചു
Keywords: New handloom fashion line ‘Hornbill’ launched, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.