SWISS-TOWER 24/07/2023

സ്വതന്ത്ര വാര്‍ത്താ സൈറ്റുകള്‍ ഇടിച്ചുകയറി; ഇന്ത്യാ ടുഡേയുടെ നിലനില്‍പ്പു തകര്‍ന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10/02/2015) ഇന്ത്യ ടുഡേ മലയാളം ആഴ്ചപ്പതിപ്പു പ്രസിദ്ധീകരണം നിര്‍ത്തിയതിനു പിന്നില്‍ പ്രചാരം കുത്തനേ കുറഞ്ഞതും പരസ്യവരുമാനം ഇല്ലാതായതും. ഇതിനു രണ്ടിനുമുള്ള അടിസ്ഥാന കാരണമാകട്ടെ ഇന്ത്യാ ടുഡേയുടെ ഉള്ളടക്കത്തിന്റെ സ്വഭാവമുള്ള 'ലൈറ്റ് റീഡിംട്' വാര്‍ത്തകളിലും വിശകലനങ്ങളിലും സ്വതതന്ത്ര വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് ഉണ്ടായ ആധിപത്യവും.

ദിനപത്രങ്ങളുടെയും ടിവി ചാനലുകളുടേതുമല്ലാത്ത സ്വതന്ത്ര വാര്‍ത്താ വെബ് സൈറ്റുകളെ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും വേണ്ടി ആശ്രയിക്കുന്ന യുവജനങ്ങളില്‍ വലിയൊരു വിഭാഗമായിരുന്നു ഇന്ത്യാ ടുഡേയുടെ വായനക്കാര്‍. ഈ വിലയിരുത്തല്‍ ഇന്ത്യാ ടുഡേ വൃത്തങ്ങളുടേതുതന്നെയാണ്. അതേസമയം മലയാള ഭാഷയിലുള്ള വാര്‍ത്താ പോര്‍ട്ടലുകളെപ്പോലെ ഗോസിപ്പ് സ്വഭാവമുള്ള നുറുങ്ങു വാര്‍ത്തകളല്ല ഇംഗ്ലീഷ് വെബ്‌സൈറ്റുകളെ ആശ്രയിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രിയങ്കരം എന്നതും ദേശീയ തലത്തില്‍ ഒരു മാധ്യമ സാന്നിധ്യമായി നിലനിന്നേ പറ്റൂ എന്നത് ഇന്ത്യാ ടുഡേ മാനേജ്‌മെന്റിന്റെ ആവശ്യമാണ് എന്നതുംകൊണ്ടാണ് ഇംഗ്ലീഷ് ഇന്ത്യാ ടുഡേ നിലനിര്‍ത്തുന്നത്.

ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം വാരിക, മാധ്യമം ആഴ്ചപ്പതിപ്പ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി വാരിക എന്നീ ഗൗരവമുള്ള വായനക്കാരെ ആകര്‍ഷിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്കും പൈങ്കിളി പ്രസിദ്ധീകരണങ്ങളെന്നു പേരുകേട്ട മംഗളം, മനോരമ വാരികകള്‍ക്കും ഇടയിലായിരുന്നു ഇന്ത്യാ ടുഡേ മലയാളം വാരികയുടെ സ്ഥാനം. വമ്പന്‍ രാഷ്ട്രീയ സ്‌കൂപ്പുകളോ സാഹിത്യ സാംസ്‌കാരിക വിവാദങ്ങളോ അവര്‍ കൊണ്ടുവന്നിട്ടില്ല. കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിന്റെ സമയത്താകട്ടെ ചാരവൃത്തി നടന്നെന്നും ഇല്ലെന്നുമുള്ള തരം വ്യത്യസ്ഥ റിപ്പോര്‍ട്ടുകള്‍ അടുത്തടുത്ത ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു ഇന്ത്യാ ടുഡേ. സമീപകാലത്താകട്ടെ, സംസ്ഥാന സര്‍ക്കാരിന്റെ മികവ് പ്രഖ്യാപിക്കുന്ന സര്‍വേ റിപ്പോര്‍ട്ടുകളും മറ്റും തുടര്‍ച്ചയായി പ്രഖ്യാപിച്ച് അതുവഴി പരസ്യവരുമാനം നേടി നിലനില്‍ക്കാനാണു ശ്രമിച്ചത്. അതുകൊണ്ടും രക്ഷപ്പെടാനായില്ല.

ഇന്ത്യാ ടുഡേ  അസോസിയേറ്റ് എഡിറ്ററായിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ സമീപകാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ചീഫ് എഡിറ്ററായി ചേര്‍ന്നിരുന്നു. എന്നാല്‍ അതും ഇപ്പോഴത്തെ പൂട്ടല്‍ നടപടിയുമായി ബന്ധമില്ലെന്നാണു സൂചന.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

സ്വതന്ത്ര വാര്‍ത്താ സൈറ്റുകള്‍ ഇടിച്ചുകയറി; ഇന്ത്യാ ടുഡേയുടെ നിലനില്‍പ്പു തകര്‍ന്നു


Keywords:   India Today,  News Portal, Website , Malayalam News Portal,  New Generation News portals are behind the closure of India today Malayalam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia