Deputy Mayor | കണ്ണൂർ കോർപറേഷന് പുതിയ ഡെപ്യൂടി മേയർ; കോൺഗ്രസിലെ അഡ്വ. പി ഇന്ദിര ചുമതലയേറ്റു
Feb 7, 2024, 23:10 IST
കണ്ണൂര്‍: (KVARTHA) കോൺഗ്രസ് നേതാവായ അഡ്വ. പി ഇന്ദിരയെ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂടി മേയറായി തിരഞ്ഞെടുത്തു. ബുധനാഴ്ച രാവിലെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ അഡ്വ. പി ഇന്ദിരക്ക് 35 ഉം എല്‍ഡിഎഫിലെ എന്‍ ഉഷക്ക് 19 ഉം വോട് ലഭിച്ചു. ബിജെപി അംഗം വി കെ ഷൈജു വോടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് സമയത്ത് ലീഗുമായുണ്ടാക്കിയ ധാരണ പ്രകാരം മേയറായിരുന്ന കോണ്‍ഗ്രസിലെ ടി ഒ മോഹനന്‍ മേയര്‍ സ്ഥാനം രാജിവെയ്ക്കുകയും ലീഗിലെ മുസ്ലീഹ് മഠത്തിൽ മേയറാവുകയും ചെയ്തിരുന്നു. ലീഗ് പ്രതിനിധിയായ ഷബീന ടീചറായിരുന്നു ഡെപ്യൂടി മേയര്‍. ധാരണ പ്രകാരം ഡെപ്യൂടി മേയര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കേണ്ടതിനാല്‍ ഷബീന ഏതാനും ദിവസം മുമ്പ് രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് അഡ്വ. പി ഇന്ദിര തിരഞ്ഞെടുക്കപ്പെട്ടത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, New Deputy Mayor for Kannur Corporation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.