SWISS-TOWER 24/07/2023

പുതിയ അണക്കെട്ട് നിര്‍മാണാവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല: മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പുതിയ അണക്കെട്ട് നിര്‍മാണാവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് സുപ്രീം കോടതിയില്‍ പൊരുതുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ബുധനാഴ്ച വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളത്തിന് അനുകൂലമാണ്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ല. പുതിയ ഡാമിന് പച്ചക്കൊടി കിട്ടിയിട്ടുണ്ട്. ഈ വിഷയത്തില്‍ അന്തിമ തിരുമാനം സുപ്രീം കോടതിയാണ് എടുക്കേണ്ടത്. പുതിയ ഡാം നിര്‍മ്മിക്കുന്നതുവരെ നിലവിലുള്ള ജലനിരപ്പ് നിലനിര്‍ത്തണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. പുതിയ ഡാമിന്റെ നിര്‍മ്മാണചിലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജസ്റ്റിസ് കെ.ടി തോമസ് കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണ്. സംസ്ഥാനത്തിന്റെ വാദഗതികള്‍ കെ.ടി തോമസിന്റെ വിയോജന കുറിപ്പിലുണ്ട്. ജസ്റ്റിസ് തോമസ് ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയാണ്. അദ്ദേഹം കേരളത്തിന്റെ അഭിഭാഷകനല്ലെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജലവിഭവ മന്ത്രി പി.ജെ ജോസഫിന്റെ ആശങ്കയും ആത്മാര്‍ത്ഥതയും മനസിലാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, Thriuvananthapuram, Oommen chandy, Mullaperiyar Dam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia