ഹൈക്കോടതി ജഡ്ജിക്കൊപ്പം മന്ത്രി മാണി വേദി പങ്കിട്ട സംഭവം വിവാദത്തില്‍
Feb 7, 2015, 13:20 IST
കോട്ടയം: (www.kvartha.com 07/02/2015) പാലാ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി കെ എം മാണിക്കൊപ്പം വേദി പങ്കിട്ട ഹൈക്കോടതി ജഡ്ജിയുടെ നടപടി വിവാദത്തില്‍. ജഡ്ജിക്കെതിരെ ബി ജെ പിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബാര്‍ കോഴ കേസില്‍ ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി മാണിക്കൊപ്പം വേദി പങ്കിട്ടത് ശരിയല്ലെന്നാണ് ആരോപണം. ഹൈക്കോടതി ജഡ്ജി കെ സുരേന്ദ്രനാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ജനപ്രതിനിധികളെ ഒഴിവാക്കിയതും പരാതിക്ക് കാരണമായിട്ടുണ്ട്.
ജഡ്ജിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ്സത്തയ്ക്ക് നിരക്കാത്തതാണെന്നാണ് ആരോപണം.
മാണിയുടെ തട്ടകമായ പാലായില്‍ കനത്ത സുരക്ഷയൊരുക്കിയായിരുന്നു കോടതി സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ആരോപണ വിധേയനായിരിക്കുന്ന മാണിക്കെതിരെ രാവിലെ തന്നെ പ്രതിഷേധവുമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരെ പോലീസ് തടയുകയുണ്ടായി.
Also Read:
കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായി
Keywords: Kottayam, K.M.Mani, High Court of Kerala, Judge, BJP,Inauguration, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.