കര്‍ണാടകയില്‍ നിന്നു രാജ്യസഭാംഗമാകാന്‍ വി മുരളീധരന്‍ ഒ രാജഗോപാലിനെതിരെ നീങ്ങുന്നു?
Mar 31, 2014, 11:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു മല്‍സരിക്കുന്ന മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനുവേണ്ടി സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം വേണ്ടത്ര സജീവമായി പ്രവര്‍ത്തിക്കുന്നില്ലെന്നു ബിജെപിയില്‍ വിവാദം. സംസ്ഥാന പ്രസിഡന്റ് വി മുരളീധരനുമായി അടുത്ത നേതാക്കള്‍ക്കെതിരെയാണ് ആക്ഷേപം. മുരളീധരന്‍ അറിഞ്ഞാണ് രാജഗോപാലിനെതിരായ നീക്കമെന്ന വിമര്‍ശനം തെരഞ്ഞെടുപ്പു കഴിഞ്ഞാലും പാര്‍ട്ടിക്കുള്ളില്‍ കത്തുമെന്ന സൂചനകളാണുള്ളത്.
രാജഗോപാല്‍ വിജയത്തിന്റെ വക്കിലെത്തിയിട്ടുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഇത്തവണ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും രാജഗോപാല്‍ ഇവിടെ നിന്നു പാര്‍ലമെന്റില്‍ എത്തുകയും ചെയ്താല്‍ അദ്ദേഹം വീണ്ടും കേന്ദ്ര മന്ത്രിയാകുമെന്നും ക്യാബിനറ്റ് പദവി ലഭിക്കുമെന്നുമുള്ള പ്രചാരണം ശക്തമാണ്. അങ്ങനെയെങ്ങാനും സംഭവിക്കുന്നത് തടയാനുള്ള നീക്കത്തിന്റൈ ഭാഗമായാണു മുരളിപക്ഷം നിര്‍ജ്ജീവമായിരിക്കുന്നതെന്നാണു വാദം. മുരളീധരനു കേന്ദ്ര മന്ത്രിയാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഇതെന്ന വിശദീകരണമാണു മുരളി വിരുദ്ധരുടേത്. അതാകട്ടെ, പാര്‍ട്ടിക്കുള്ളില്‍ വിശ്വാസ്യത നേടിത്തുടങ്ങിയതായും സൂചനയുണ്ട്.
രാജപോഗാപാല്‍ മുമ്പ് മധ്യപ്രദേശില്‍ നിന്നു രാജ്യസഭാംഗവും തുടര്‍ന്നു കേന്ദ്ര മന്ത്രിയുമായതുപോലെ കര്‍ണാടകയില്‍ നിന്നു രാജ്യസഭാംഗവും കേന്ദ്ര മന്ത്രിയുമാകാനുള്ള കരുനീക്കമാണു മുരളീധരന്റേതത്രേ. കര്‍ണാടകയില്‍ നിന്നുള്ള പ്രമുഖ ബിജെപി നേതാവ് അനന്ത്കുമാര്‍ വി മുരളീധരന്റെ അടുത്ത സുഹൃത്താണ്. എബിവിപിയുടെ മുന്‍ ദേശീയ നേതാവ് എന്ന നിലയിലും ആര്‍എസ്എസ് പ്രചാരക് എന്ന നിലയിലും നരേന്ദ്ര മോഡിക്ക് മുരളീധരനെ നേരിട്ട് അറിയാം. ഈ സാഹചര്യങ്ങള്‍ പരമാവധി ഉപയോഗിച്ച് തനിക്ക് അനുകൂലമാക്കിയെടുക്കുന്നതിനു വേണ്ടി മുരളീധരന്‍ മുന്‍കൂട്ടി രാജഗോപാലിന്റെ പരാജയം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം അതീവ ഗുരുതരമായാണ് മുരളിവിരുദ്ധര്‍ ഉന്നയിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കേന്ദ്ര മന്ത്രി ശശി തരൂര്‍, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബെന്നറ്റ് ഏബ്രഹാം എന്നിവരേക്കാള്‍ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് രാജഗോപാലാണെന്നും അത് കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നുമാണ് മുരളിപക്ഷം ഇതിനു നല്‍കുന്ന മറുപടി. അതേസമയം, രാജഗോപാല്‍ ഇത്തവണ വിജയിക്കുമെന്ന അമിതി ആത്മവിശ്വാസമാണ് അദ്ദേഹവുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങള്‍ തുടക്കം മുതല്‍ പ്രകടിപ്പിക്കുന്നത്. അതിനു വിരുദ്ധമായി സംഭവിക്കുകയാണെങ്കില്‍ അത് വി മുരളീധരന്റെയും കൂട്ടരുടെയും ബോധപൂര്‍വമുള്ള ശ്രമഫലമാണെന്നു വരുത്താനും ശ്രമമുള്ളതായി വിമര്‍ശനമുണ്ട്. അതിനു കളമൊരുക്കാനാണ് പുതിയ വിവാദമെന്ന വാദവും ശക്തമാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Karnataka, Election, BJP, Kerala, Election-2014, V. Muraleedaran, Candidate, UDF candidate, O Rajagopal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.