PK Krishnadas | പരശുറാം എക്‌സ്പ്രസില്‍ പുതുതായി കോച് അനുവദിക്കും; പികെ കൃഷ്ണദാസ് റെയില്‍വേ അധികൃതരുമായി ചര്‍ച നടത്തി

 


കണ്ണൂര്‍: (KVARTHA) പരശുറാം എക്‌സ്പ്രസില്‍ ഒരു ജെനറല്‍ കോചു കൂടി അനുവദിക്കുമെന്ന് സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും റെയില്‍വേ പാസന്‍ജേഴ്‌സ് അമിനിറ്റി മുന്‍ ചെയര്‍മാനുമായ പികെ കൃഷ്ണദാസ് അറിയിച്ചു.

PK Krishnadas | പരശുറാം എക്‌സ്പ്രസില്‍ പുതുതായി കോച് അനുവദിക്കും; പികെ കൃഷ്ണദാസ് റെയില്‍വേ അധികൃതരുമായി ചര്‍ച നടത്തി

പരശുറാം എക്‌സ് പ്രസില്‍ യാത്രക്കാര്‍ തിരക്ക് കാരണം ബുദ്ധിമുട്ടനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരായ ഓപറേഷന്‍സ് ചെന്നൈ പിസിപിഒ ശ്രീകുമാര്‍, സതേണ്‍ റെയില്‍വേ ജെനറല്‍ മാനേജര്‍ എസ് കെ സിംഗ് എന്നിവരുമായാണ് ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം അദ്ദേഹം ചര്‍ച നടത്തിയത്.

നിലവില്‍ 21 കോചുകളുളള പരശുറാമില്‍ ഒന്നു കൂടി വര്‍ധിക്കുന്നതോടെ 22 ആകുമെന്നും നിലവില്‍ ജെനറല്‍ കോചുകള്‍ കുറച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 15 കോചുകള്‍ ജെനറലാണ്. ഒന്നുകൂടി വര്‍ധിക്കുമ്പോള്‍ യാത്രാ ക്ലേശം പരിഹരിക്കപ്പെടും. റോഡ് യാത്ര ദുരിതമായതോടെ ജനങ്ങള്‍ കൂടുതലായും ട്രെയിനിനെ ആശ്രയിക്കുന്ന സാഹചര്യമാണ്. ഇതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണം.

ഹൃസ്വ ദൂര യാത്രക്കാര്‍ക്കായി കൂടുതല്‍ മെമു സര്‍വീസുകള്‍ കണ്ണൂര്‍-കോഴിക്കോട്, കണ്ണൂര്‍-ഷൊര്‍ണൂര്‍ റൂടില്‍ ആരംഭിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യവും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായും കൃഷ്ണദാസ് പറഞ്ഞു.

Keywords:  New coach will be allowed in Parashuram Express; PK Krishnadas held discussions with railway officials, Kannur, News, New Coach, Parashuram Express, PK Krishnadas, BJP, Politics, Meeting, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia