വീട്ടിലെ പെണ്‍കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പടിവാതില്‍ക്കല്‍ പുതുപുത്തന്‍ ചെരിപ്പുകള്‍; ഭയത്തോടെ നാട്ടുകാര്‍
Mar 8, 2021, 20:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 08.03.2021) വീട്ടിലെ പെണ്‍കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പടിവാതില്‍ക്കല്‍ പുതുപുത്തന്‍ ചെരിപ്പുകള്‍. ഭയത്തോടെ നാട്ടുകാര്‍. കൊട്ടിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മൂന്നു കിലോമീറ്റര്‍ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളിലെ വീടുകള്‍ക്കു മുന്‍പിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെരുപ്പുകള്‍ കാണപ്പെട്ടത്.


പെണ്‍കുട്ടികളുടെ വീടുകള്‍ക്ക് മുന്നില്‍ അജ്ഞാതര്‍ പാദരക്ഷകള്‍ കൊണ്ടുവന്നു വച്ച സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ഒരു മാസം പിന്നിട്ടിട്ടും സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
കഴിഞ്ഞമാസം ഉമയല്ലൂര്‍ പട്ടരമുക്കില്‍ പ്രഭാതസവാരിക്കിറങ്ങിയവരാണ് ആദ്യം ചെരുപ്പ് കണ്ടത്. തെരുവ് നായ കടിച്ചുകൊണ്ടിട്ടതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് കൂടുതല്‍ വീടുകളില്‍ സമാന സംഭവം ഉണ്ടായതോടെ പ്രദേശത്തുള്ളവരില്‍ ഭീതി പരന്നു.
ചെരുപ്പുകള്‍ വലിച്ചെറിയുന്നതിനു പകരം ഓരോ ജോഡി ചെരുപ്പും കൃത്യമായി കൊണ്ടുവന്നുവച്ച നിലയിലായിരുന്നു. വീടുകളിലെ പെണ്‍കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് ചെരുപ്പുകള്‍ വച്ചിരുന്നതെന്ന് അറിഞ്ഞതോടെ പേടിയും കൂടി.
Keywords: New brand shoes at the door according to the number of girls in the house; Natives with fear, Kollam, Local News, News, Girl, Natives, Police Station, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.