സേവ­നാ­വകാ­ശ നി­യ­മം നടപ്പ് നിയമ­സ­ഭ­യില്‍ പാ­സാക്കും: മു­ഖ്യ­മന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സേവ­നാ­വകാ­ശ നി­യ­മം നടപ്പ് നിയമ­സ­ഭ­യില്‍ പാ­സാക്കും: മു­ഖ്യ­മന്ത്രി
കു­മ്പ­ള­(കാസര്‍­കോ­ട് ): സേ­വ­നാ­വ­കാ­ശനി­യ­മം നടപ്പ് നി­യ­മസ­ഭാ സ­മ്മേ­ള­ന­ത്തില്‍ ത­ന്നെ പാ­സാ­കു­മെ­ന്ന് മു­ഖ്യ­മന്ത്രി ഉ­മ്മന്‍­ചാ­ണ്ടി. കു­മ്പ­ള­യില്‍ ഡ­ബിള്‍ എന്‍ട്രി അ­ക്കൗ­ണ്ടിം­ങ് സം­വി­ധാ­ന­ത്തി­ന്റെ സം­സ്ഥാന­ത­ല ഉ­ദ്­ഘാട­നം നിര്‍­വ്വ­ഹി­ച്ച് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

ഡ­ബിള്‍ എന്‍ട്രി അ­ക്കൗ­ണ്ടിം­ങ് ഇ­ന്ത്യ­യില്‍ ആ­ദ്യ­മാ­യി ന­ട­പ്പി­ലാ­ക്കു­ന്ന­ത് കാസര്‍­കോ­ട് ജില്ല­യി­ലെ മ­ഞ്ചേ­ശ്വ­രം മ­ണ്ഡ­ല­ത്തി­ലെ ജ­ന­ങ്ങള്‍­ക്കു­വേ­ണ്ടി­യാ­ണെ­ന്ന് മു­ഖ്യ­മ­ന്ത്രി പ­റഞ്ഞു. ഗ­വണ്‍­മെന്റ് ആ­നു­കൂ­ല്യങ്ങള്‍ ഉ­ദ്യോ­ഗ­സ്ഥ­രു­ടെ അ­ലം­ഭാ­വം മൂ­ലം കി­ട്ടാ­തെ പോ­കു­ന്ന­തി­ന്റെ തട­സം നീ­ക്കു­ന്ന­തി­നു വേ­ണ്ടി­യാ­ണ് ഇ-ഗ­വേ­ണിം­ഗ് സം­വി­ധാനം ന­ട­പ്പി­ലാ­ക്കു­ന്ന­തെ­ന്ന് മു­ഖ്യ­മന്ത്രി ഉ­മ്മന്‍­ചാ­ണ്ടി പ­റ­ഞ്ഞു.

സര്‍­ക്കാര്‍ ആ­നു­കൂ­ല്യ­ങ്ങള്‍ ആ­രു­ടേയും ഔ­ദാ­ര്യ­മ­ല്ല. അ­ത് ജ­ന­ങ്ങ­ളു­ടെ അ­വ­കാ­ശ­മാ­ണ്. ഉ­ദ്യോ­ഗ­സ്ഥ­രു­ടെ മ­നോ­ഭാ­വം മാ­റ്റു­ന്ന­തി­നു വേ­ണ്ടി­യാ­ണ് താനും മന്ത്രി മു­നീ­റ­ട­ക്ക­മു­ള്ള­വരും പ്ര­വര്‍­ത്തി­ക്കു­ന്നത്. ഇ­ക്കാ­ര്യ­ത്തില്‍ നാ­ട്ടു­കാ­രു­ടേയും ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും സ­ഹ­കര­ണം ആ­വ­ശ്യ­മാണ്. കൃ­ത്യ­സ­മ­യ­ത്തി­നു­ള്ളില്‍ ഗ­വണ്‍­മെന്റില്‍ നിന്നും എല്ലാ സേ­വ­ന­ങ്ങളും ജ­ന­ങ്ങള്‍­ക്ക് ഉ­റ­പ്പാ­ക്കു­ന്ന­തി­നു വേ­ണ്ടി­യാ­ണ് സേ­വ­നാ­വകാ­ശ നി­യ­മം കൊ­ണ്ടു­വ­രു­ന്ന­തെന്നും മുഖ്യമന്ത്രി കൂ­ട്ടി­ച്ചേര്‍­ത്തു.
സേവ­നാ­വകാ­ശ നി­യ­മം നടപ്പ് നിയമ­സ­ഭ­യില്‍ പാ­സാക്കും: മു­ഖ്യ­മന്ത്രി

ച­ട­ങ്ങില്‍ മ­ന്ത്രി എം.കെ മു­നീര്‍ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. പി.ബി അ­ബ്ദുര്‍ റാ­സാ­ഖ് എം.എല്‍.എ സ്വാഗ­തം പ­റഞ്ഞു. കൃ­ഷി മന്ത്രി കെ.പി മോ­ഹ­നന്‍ മു­ഖ്യ­പ്ര­ഭാ­ഷണം­ ന­ടത്തി. ജില്ലാ പ­ഞ്ചായ­ത്തം­ഗം അഡ്വ. മും­താ­സ് ഷു­ക്കൂര്‍, കു­മ്പ­ള പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് സി. എ­ച്ച് റം­ല, സ്റ്റാന്‍­ഡിം­ഗ് ക­മ്മി­റ്റി ചെ­യര്‍­മാന്‍­മാരാ­യ മ­ഞ്ചുനാ­ഥ ആള്‍­വ, ഉ­ളു­വാര്‍ യൂ­സ­ഫ് തു­ട­ങ്ങി­യ­വര്‍ സം­സാ­രിച്ചു.

Keywords:  Oommen Chandy, CM, Kasaragod, Kerala, M.K.Muneer, Double Entry Accounting,  Inauguration          
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia