SWISS-TOWER 24/07/2023

Training Completed | ഏഴിമലയില്‍ നിന്നും ഇന്‍ഡ്യന്‍ സൈന്യത്തിന് കരുത്തേകാന്‍ പുതിയ ബാച് പരിശീലനം കഴിഞ്ഞു പുറത്തിറങ്ങി

 


ADVERTISEMENT

ഏഴിമല: (www.kvartha.com) ഏഴിമലയില്‍ നിന്നും ഇന്‍ഡ്യന്‍ സൈന്യത്തിന് കരുത്തേകാന്‍ പുതിയ ബാച് പരിശീലനം കഴിഞ്ഞു പുറത്തിറങ്ങി. ഏഴിമല ഇന്‍ഡ്യന്‍ നാവിക അകാദമിയില്‍ നിന്ന് ബിടെക് ബിരുദം നേടിയ 114 മിഡ് ഷിപ് മെന്‍ ഉള്‍പെടെ 253 ഓഫീസര്‍ കേഡറ്റുകള്‍ പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഔട് പരേഡ് നടത്തി.

ഇവരില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്‌കര്‍, മൗറീഷ്യസ്, മ്യാന്‍മാര്‍, സീഷെല്‍സ്, ടാന്‍സാനിയ എന്നീ ഏഴ് വിദേശരാജ്യങ്ങളിലെ 16 ഓഫീസര്‍ കേഡറ്റുകളുമുണ്ട്. ശനിയാഴ്ച രാവിലെ അകാദമിയില്‍ നടന്ന പാസിംഗ് ഔട് പരേഡില്‍ സി ഐ എ സി തലവന്‍ എയര്‍മാര്‍ഷല്‍ ബലഭദ്ര രാധാകൃഷ്ണ സല്യൂട് സ്വീകരിച്ചു.
Aster mims 04/11/2022

Training Completed | ഏഴിമലയില്‍ നിന്നും ഇന്‍ഡ്യന്‍ സൈന്യത്തിന് കരുത്തേകാന്‍ പുതിയ ബാച് പരിശീലനം കഴിഞ്ഞു പുറത്തിറങ്ങി

ഭീകരവാദം, വെറുപ്പിന്റെ പ്രത്യയശാസ്ത്രം, പൈറസി തുടങ്ങി നമ്മുടെ നൂറ്റാണ്ട് നേരിടുന്ന പരമ്പരാഗതവും അല്ലാത്തതുമായ എല്ലാ ഭീഷണികളേയും നേരിടാന്‍ തയാറാവണമെന്ന് പരേഡ് പരിശോധിച്ച ശേഷം നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

പരിശീലനം പൂര്‍ത്തിയാക്കിയ വിദേശരാജ്യങ്ങളിലെ ട്രെയിനികള്‍ ഇന്‍ഡ്യയുമായും ഇന്‍ഡ്യന്‍ നേവിയുമായുള്ള സൗഹൃദം ശക്തമാക്കാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ട്രെയിനികള്‍ക്കുള്ള അവാര്‍ഡുകള്‍ അദ്ദേഹം സമ്മാനിച്ചു.

ബിടെക് ബാചിലെ പ്രസിഡന്റിന്റെ സ്വര്‍ണ മെഡല്‍ അനിവേശ് സിംഗ് പരിഹാര്‍ ഏറ്റുവാങ്ങി. വെള്ളി മെഡല്‍ മനോജ് കുമാര്‍, വെങ്കല മെഡല്‍ വിശ്വജിത് വിജയ് പാടീല്‍ എന്നിവരും നേവല്‍ ഓറിയന്റേഷന്‍ ബാച് സ്വര്‍ണ മെഡല്‍ ഗൗരവ് റാവു, വെള്ളി മെഡല്‍ രാഘവ് സരീന്‍, വെങ്കല മെഡല്‍ ആരോണ്‍ അജിത് ജോണ്‍ എന്നിവര്‍ക്കും സമ്മാനിച്ചു.

103-ാമത് ഇന്‍ഡ്യന്‍ നേവല്‍ അകാദമി കോഴ്‌സ്, 32, 33, 34, 36 നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് (റെഗുലര്‍, എക്‌സ്‌റ്റൈന്‍ഡഡ്-ജിഎസ്ഇഎസ്, എക്‌സ്റ്റെന്‍ഡഡ്-എസ്എസി) എന്നിവയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് പാസിംഗ് ഔട് പരേഡില്‍ പങ്കെടുത്തത്.

35 പേര്‍ വനിതാ കേഡറ്റുകളാണ്. 18 പേര്‍ ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിലെ ഓഫീസര്‍ കാഡറ്റുകളാണ്. ഇതിനകം 77 സുഹൃദ് വിദേശ രാജ്യങ്ങളിലെ കേഡറ്റുകള്‍ക്ക് ഇന്‍ഡ്യന്‍ നാവിക അകാദമിയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

നാവിക അകാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ പുനീത്കുമാര്‍ ബാല്‍, വൈസ് അഡ്മിറല്‍ സൂരജ് ഭേരി, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, പ്രിന്‍സിപല്‍ റിയര്‍ അഡ്മിറല്‍ രാജ് വീര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളായി. ബീജാപൂര്‍ സൈനിക് സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍, നാവിക അകാദമിയില്‍ സംഘടിപ്പിച്ച തിങ്ക്യു ക്വിസ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവരും ട്രെയിനികളുടെ കുടുംബാംഗങ്ങളും പരേഡ് വീക്ഷിക്കാനെത്തി.

ബിരുദദാന ചടങ്ങില്‍ ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ട്രോഫികള്‍ ഡിആര്‍ഡിഒ ഡയറക്ടര്‍ ജെനറല്‍ ഡോ. ടെസ്സി തോമസ് സമ്മാനിച്ചു. ബിടെക് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണികേഷന്‍ എന്‍ജിനീയറിംഗില്‍ ബംഗ്ലാദേശ് നേവിയിലെ റെയ്‌നൂര്‍ റഹ് മാനും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണികേഷന്‍ എന്‍ജിനീയറിംഗില്‍ വൈഭവ് സിംഗും മെകാനികല്‍ എന്‍ജിനീയറിംഗില്‍ കെ ഹരിഹരനും ട്രോഫികള്‍ ഏറ്റുവാങ്ങി. ബിടെക് കോഴ്‌സുകള്‍ ന്യൂഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

Keywords: New batch released after training to strengthen Indian Army from Ezhimala, Kannur, Army, Award, Foreigners, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia