ലൈഫ് പദ്ധതിയില്‍ 20,000 പേര്‍ക്ക് കൂടി വീട് അടക്കമുള്ള നിരവധി വികസന ക്ഷേമ, തൊഴില്‍ പദ്ധതികള്‍; പിണറായി സര്‍കാരിന്റെ രണ്ടാം നൂറു ദിന കര്‍മ പദ്ധതിക്ക് തുടക്കം
Feb 10, 2022, 15:47 IST
തിരുവനന്തപുരം: (www.kvartha.com 10.02.2022) എല്‍ ഡി എഫ് സര്‍കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 1557 പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയില്‍ 20,000 പേര്‍ക്ക് കൂടി വീട് അടക്കമുള്ള നിരവധി വികസന ക്ഷേമ, തൊഴില്‍ പദ്ധതികളും ഇതില്‍പെടും. 7.83 ലക്ഷം കോടിയുടെ പദ്ധതികള്‍ മെയ് 20 നകം നടപ്പാക്കും. ഒന്നാം പിണറായി സര്‍കാരിന്റെ കാലത്തും തുടര്‍ന്നും നടപ്പാക്കിയ കര്‍മപദ്ധതികള്‍ പൂര്‍ത്തിയാക്കിയ പിന്‍ബലത്തിലാണ് പുതിയ 100 ദിന പദ്ധതികള്‍ പ്രഖ്യാപിച്ചത്.
നവകേരളം കര്‍മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം നൂറു ദിന കര്‍മ പദ്ധതിക്ക് കഴിഞ്ഞദിവസം
തുടക്കമിട്ടത്. പൂവച്ചല്‍ ഗവണ്‍മെന്റ് വി എച് എസ് എസിലായിരുന്നു ചടങ്ങ്.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, എം എല്‍ എമാര്‍ എന്നിവര്‍ പങ്കെടുത്തു. കിഫ്ബി പദ്ധതിയില്‍പെടുത്തി 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ സമഗ്രമാറ്റത്തിന്റെ പിന്തുടര്‍ച്ചയായാണ് വിദ്യാകിരണം പദ്ധതി പ്രകാരം പുതിയ 53 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നത്.
Keywords: New 100-day action plan in Kerala to create more work days, Thiruvananthapuram, News, LDF, Pinarayi Vijayan, Chief Minister, Declaration, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.