Neurocritical care | ബിഎംഎച്ച് ഹോസ്പിറ്റലില്‍ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ശില്‍പശാല നടത്തും

 


കണ്ണൂര്‍: (KVARTHA) ചാല ബി. എം. എച്ച് ഹോസ്പിറ്റല്‍ ജനുവരി 20, 21 തീയ്യതികളില്‍ സമഗ്ര ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ശില്പശാല നടത്തുമെന്ന് സി.ഇ.ഒ ഡോ. ജയ് കിഷന്‍ കണ്ണൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
  
Neurocritical care | ബിഎംഎച്ച് ഹോസ്പിറ്റലില്‍ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ശില്‍പശാല നടത്തും

'സൊസൈറ്റി ഓഫ് ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഇന്ത്യ'യുമായി സഹകരിച്ചാണ് ശില്‍പശാല നടത്തുന്നത്. രാജ്യത്തെ പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖ ഡോക്ടര്‍മാരാണ് കോഴ്സിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരം ശില്‍പ്പശാല നടത്തുന്നത്.

ബി. എം. എച്ച് ഹോസ്പിറ്റലില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ന്യൂറോ ക്രിട്ടിക്കല്‍ ഫെലോഷിപ്പ് പാഠ്യപദ്ധതിയുടെ ഭാഗം കൂടിയാണ് ശില്‍പ്പശാല നടത്തുന്നത്. ഗുരുതരമായ മസ്തിഷ്‌കാഘാതം, സ്ട്രോക്ക്, ന്യൂറോളജിക്കല്‍ അത്യാഹിതങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ നിര്‍ണ്ണായകമാണ്. ഈ മേഖലയിലെ ദ്രുതഗതിയിലുള്ള ഇടപെടലുകള്‍, നിരീക്ഷണം, പ്രത്യേക ചികിത്സകള്‍ എന്നിവയ്ക്ക് മസ്തിഷ്‌കത്തിന്റെ ആഘാതം കുറയ്ക്കാനും രോഗിയുടെ ഫലങ്ങള്‍ മെച്ചപ്പെടുത്താനും കഴിയും. ഈ വിഷയങ്ങളിലെ വിദഗ്ദരാണ് ശില്പശാല നയിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. സുജിത് ഓവല്ലത്ത്, പ്രോഗ്രാം ഓര്‍ഗനൈസര്‍ മനോജ് ജി.എം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Kannur, Kerala, Kerala-News, Kerala-News, Health, Health-News, Neurocritical care workshop will be conducted at BMH Hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia