മകളെ വഴക്ക് പറയുന്നത് തടഞ്ഞു; കൊല്ലത്ത് പ്രായമായ ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച് ആറ് പല്ലുകള്‍ പൊഴിച്ച മരുമകന്‍ അറസ്റ്റില്‍

 


ADVERTISEMENT

കൊല്ലം: (www.kvartha.com 01.06.2020) മകളെ വഴക്ക് പറയുന്നത് തടയാന്‍ ചെന്ന മാതാവിന് നേരെ മരുമകന്റെ മര്‍ദനം. ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച് ആറ് പല്ലുകള്‍ പൊഴിച്ചതിന് മരുമകന്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി സുബിന്‍ (30) ആണ് അറസ്റ്റിലായത്. പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ഭാര്യ കസ്തൂര്‍ബ പ്രസാദിന്റെ (70) മുഖത്താണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

മകളെ വഴക്ക് പറയുന്നത് തടഞ്ഞു; കൊല്ലത്ത് പ്രായമായ ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച് ആറ് പല്ലുകള്‍ പൊഴിച്ച മരുമകന്‍ അറസ്റ്റില്‍

പരാതിയെ തുടര്‍ന്ന് പരവൂര്‍ എസ്ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുബിനെ അറസ്റ്റ് ചെയ്തു. പരവൂരിലെ താത്കാലിക ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി.

Keywords:  News, Kerala, Kollam, Daughter, Mother, Wife, attack, Police, Arrested, Accused, Court, Prison, Nephew Arrested to Attack Mother of Wife
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia