നെല്ലിയാമ്പതി യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നം: മുഖ്യമന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നെല്ലിയാമ്പതി യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നം: മുഖ്യമന്ത്രി
തിരുവനന്തപുരം: നെല്ലിയാമ്പതി വിഷയം യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നെല്ലിയാമ്പതി വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നത് ശരിയാണ്‌. എന്നാലിത് യുഡിഎഫിന്റെ ആഭ്യന്തരപ്രശ്നമാണ്‌. 

നെല്ലിയാമ്പതിയില്‍ യുഡിഎഫ് സമിതിയുണ്ട് എന്നാല്‍ യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. സമിതി രൂപീകരിച്ചത് പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മന്ത്രി ഗണേഷിന്റെ പരാമര്‍ശം ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിസി ജോര്‍ജ്ജിനെതിരെ വിഎസ് സുനില്‍കുമാര്‍ എംഎല്‍എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. 

നെല്ലിയാമ്പതി എസ്റ്റേറ്റ് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം മന്ത്രി സ്‌പോണ്‍സര്‍ ചെയ്തതാണെന്ന ജോര്‍ജ്ജിന്റെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്. എസ്റ്റേറ്റുകള്‍ തിരുച്ചുനല്‍കാന്‍ ജോര്‍ജ്ജിന് താല്‍പര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. ഗണേഷിനെയോ, പിസി ജോര്‍ജ്ജിനെയോ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച് വനം വകുപ്പ് മന്ത്രിയും ചീഫു വിപ്പും തമ്മിലുണ്ടായ അഭിപ്രായവിത്യാസം വിവാദത്തിന്‌ വഴിവച്ചിരുന്നു. രമേശ് ചെന്നിത്തലയും ടി.എന്‍ പ്രതാപനും ഗണേഷ് കുമാറിന്‌ പിന്തുണ പ്രഖ്യാപിച്ചതോടെ പിസി ജോര്‍ജ്ജ് ഒറ്റപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഇരുവരേയും ന്യായീകരിക്കുന്ന വിധത്തിലായത് പ്രശ്നത്തിന്‌ താല്‍ക്കാലീക വിരാമമായി. 

Keywords:  UDF, CM, Oommen Chandy, Kerala, Thiruvananthapuram, N elliyampathy
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia