Neighbor jailed for 81 years | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അയല്‍വാസിക്ക് 81 വര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും

 


ADVERTISEMENT

തൊടുപുഴ: (www.kavrtha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അയല്‍വാസിക്ക് 81 വര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. 2020ല്‍ കഞ്ഞിക്കുഴി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ പൈനാവ് സ്പെഷല്‍ കോടതിയുടേതാണ് ശിക്ഷാവിധി.
Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

എട്ടു വയസ്സ് മുതല്‍ കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചു വരികയാണ്. ഇതിനിടെ ആള്‍ത്താമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്തു. ഇക്കാര്യം വൈദ്യപരിശോധനയില്‍ കണ്ടെത്തി. ശിക്ഷ ഒരുമിച്ചായതിനാല്‍ 30 വര്‍ഷം തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

Neighbor jailed for 81 years | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അയല്‍വാസിക്ക് 81 വര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും


ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ് എസ് സനീഷ് ഹാജരായി.

Keywords: Neighbor jailed for 81 years for molesting girl and making her pregnant, Thodupuzha, News, Local News, Police, Court, Molestation, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia