Kannur Airport | കണ്ണൂര്‍ വിമാനത്താവളത്തോടുളള അവഗണന: മുസ്ലിം ലീഗ് എയര്‍പോര്‍ട് സംരക്ഷണ സംഗമം നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തോട് കേന്ദ്ര- കേരള സര്‍കാറുകള്‍ കാണിക്കുന്ന അവഗണനക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട് സംരക്ഷണ സംഗമം നടത്തി. മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന സംരക്ഷണ സംഗമം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

Kannur Airport | കണ്ണൂര്‍ വിമാനത്താവളത്തോടുളള അവഗണന: മുസ്ലിം ലീഗ് എയര്‍പോര്‍ട് സംരക്ഷണ സംഗമം നടത്തി

ജില്ലാ സെക്രടറി അന്‍സാരി തില്ലങ്കേരി സ്വാഗതം പറഞ്ഞു. സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല ഹാജി, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ.എസ് മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിം മുണ്ടേരി, എംപി മുഹമ്മദലി, സികെ മുഹമ്മദ് മാസ്റ്റര്‍, മഹമൂദ് അള്ളാംകുളം, എന്‍ കെ റഫീഖ് മാസ്റ്റര്‍, ബികെ അഹ് മദ്, ടിപി അബ്ബാസ് ഹാജി, റയീസ് തലശ്ശേരി, ഇപി ശംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. മട്ടന്നൂര്‍ വായന്തോട് ജന്‍ക്ഷനില്‍ നിന്നും പ്രകടനമായാണ് നൂറുകണക്കിന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംരക്ഷണ സംഗമത്തിന് എത്തിയത്.

Keywords:  Negligence of Kannur Airport: Muslim League held airport protection rally, Kannur, News, Kannur Airport, Negligence, Muslim League, Airport Protection Rally, Inauguration, NA Nellikkunnu, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia