പാലംപണി കഴിഞ്ഞിട്ട് മാസങ്ങളായി, നീലിമംഗലം പാലം ഇപ്പോഴും ആള്‍ക്കാര്‍ക്ക് കാഴ്ചവസ്തു മാത്രം

 


ADVERTISEMENT

കോട്ടയം: (www.kvartha.com 08.02.2018) പുതുതായി നിര്‍മിച്ച നീലിമംഗലം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പാലം തുറന്നു കൊടുക്കുന്നതു സംബന്ധിച്ചു ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്ടിപി ലോകബാങ്ക് പ്രതിനിധികളുടെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണു അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പാലം തുറക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ലോകബാങ്ക് സഹായത്തോടെ കെഎസ്ടിപി നിര്‍മിക്കുന്ന റോഡുകളുടെ അവലോകനം മാത്രമാണു നടന്നതെന്നു കെഎസ്ടിപി ചീഫ് എന്‍ജീനിയര്‍ ഡാര്‍ലിന്‍ കാര്‍മലൈറ്റ ഡിക്രൂസ് പറഞ്ഞു.

പാലത്തിന്റെ ബലപരിശോധന സംബന്ധിച്ച ചെന്നൈ ഐഐടി സംഘത്തിന്റെ റിപ്പോര്‍ട്ട് ലോക ബാങ്ക് പ്രതിനിധികള്‍ക്കു കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക ബാങ്ക് പ്രതിനിധികളും ചെന്നൈ ഐഐടി വിദഗ്ധരുമായി ചര്‍ച്ച നടത്തുമെന്നും ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകും ലോക ബാങ്ക്, പാലം തുറക്കാനുള്ള അനുമതി നല്‍കുകയെന്നും ചീഫ് എന്‍ജീനിയര്‍ പറഞ്ഞു. എന്നാല്‍ എന്നാണു ചര്‍ച്ച നടത്തുകയെന്നു അന്തിമതീരുമാനമായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ലോകബാങ്കിന്റെ ഭാഗത്തുനിന്നു അനുകൂല തീരുമാനമുണ്ടാകുമെന്നാണു കെഎസ്ടിപിയുടെ പ്രതീക്ഷ. ചര്‍ച്ചയില്‍ കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍, ലോകബാങ്ക് പ്രതിനിധി അര്‍ണാബ് എന്നിവരാണു പങ്കെടുത്തത്.

പാലംപണി കഴിഞ്ഞിട്ട് മാസങ്ങളായി, നീലിമംഗലം പാലം ഇപ്പോഴും ആള്‍ക്കാര്‍ക്ക് കാഴ്ചവസ്തു മാത്രം


ഒന്നര വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം ബാലക്ഷയമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നു പാലം തുറന്നു നല്‍കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നു ബംഗളുരു ആസ്ഥാനമായ സ്വകാര്യ കമ്പനി ബല പരിശോധന നടത്തുകയും നേരിയ വളവു കണ്ടെത്തുകയും ചെയ്തു. ഇതോടെ ലോകബാങ്ക് രണ്ടാമത് ഒരു അഭിപ്രായം കൂടി ആരായുകയും ചെന്നൈ ഐഐടിയെ സമീപിക്കുകയുമായിരുന്നു. ചെന്നൈ സംഘം മൂന്നു ഘട്ടങ്ങളിലായി പരിശോധന നടത്തി റിപ്പോര്‍ട്ട് കെഎസ്ടിപിയ്ക്കും ലോകബാങ്കിനും കൈമാറുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News,  Neelimangalam bridge opened was not clear.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Sre
Web Desk Sre

154168 Articles

Tags

Share this story

wellfitindia