Tragedy | നീലേശ്വരം വെടിപ്പുര ദുരന്തം: മരണസംഖ്യ രണ്ടായി, ചികിത്സയിലുള്ള 8 പേരുടെ നില ഗുരുതരമായി തുടരുന്നു
● 100-ഓളം പേരെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.
● പൊലീസ് മൂന്നു പ്രതികൾക്ക് നൽകിയ ജാമ്യം ജില്ലാ സെഷൻ കോടതിയിൽ റദ്ദാക്കിയതായി റിപ്പോർട്ട് ചെയ്യുന്നു.
ചെറുവത്തൂർ: (KVARTHA) നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിന്റെ ഭാഗമായി സംഭവിച്ച വെടിപ്പുര അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നവരിൽ രണ്ട് പേർ മരിച്ചു.
കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രതീഷ് (41) ഞായറാഴ്ച രാവിലെ 10 മണിയോടെ മരണത്തിനു കീഴടങ്ങി. ഇതിന് മുൻപ്, ചോയ്യങ്കോട് ടൗണിലെ ഓട്ടോഡ്രൈവർ കരിന്തളം, കിണാവൂരിലെ സന്ദീപ് (38) ശനിയാഴ്ച സന്ധ്യയോടെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചിരുന്നു.
ഈ ദുരന്തത്തിൽ നൂറോളം പേർ മംഗളൂരു, കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി ചികിത്സയിൽ കഴിയുകയാണ്. ഇതിൽ എട്ടു പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.
വെടിക്കെട്ട് ദുരന്തത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നു പ്രതികൾക്ക് മജിസ്‌ട്രേറ്റ് കോടതി നൽകിയ ജാമ്യം ജില്ലാ സെഷന്‍സ് കോടതി നേരിട്ട് ഇടപെട്ട് റദ്ദാക്കിയ അസാധാരണ നടപടിയും ഉണ്ടായി.
#Neeleswaram #FireworkDisaster #KeralaNews #Tragedy #CommunityImpact #Safety