താക്കോല്‍ സ്ഥാനങ്ങള്‍ പട്ടിക വിഭാഗക്കാര്‍ക്കും കിട്ടണം: മന്ത്രി കൊടിക്കുന്നില്‍ സുരേഷ്
Feb 4, 2014, 13:27 IST
കാസര്‍കോട്: ഭരണത്തിലും പാര്‍ട്ടിയിലും താക്കോല്‍ സ്ഥാനങ്ങള്‍ പട്ടിക വിഭാഗക്കാര്‍ക്കും കിട്ടണമെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ അയ്യങ്കാളി ചെയര്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പന്തളം സുധാകരനെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടിക വിഭാഗക്കാര്‍ക്ക് കോണ്‍ഗ്രസ് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. കേരളത്തിലും പരിഗണന കിട്ടുന്നുണ്ടെങ്കിലും താക്കോല്‍ സ്ഥാനങ്ങളില്‍ കൂടി തങ്ങള്‍ക്ക് കിട്ടേണ്ടതുണ്ട്.
കര്‍ണ്ണാടക, മഹാരാഷ്ട്ര, ബീഹാര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ പട്ടിക വിഭാഗക്കാര്‍ പി.സി.സി പ്രസിഡന്റുമാരായുമുണ്ട്. നിരവധി സംസ്ഥാനങ്ങളില്‍ പട്ടിക വിഭാഗക്കാരായ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമുണ്ട്. കേരളത്തില്‍ സി.പി.എമ്മിനേക്കാള്‍ പരിഗണന പട്ടിക വിഭാഗക്കാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. കേന്ദ്ര സര്‍വ്വകലാശാലക്ക് അനുവദിച്ചിട്ടുള്ള മെഡിക്കല്‍ കോളേജ് കാസര്കോടിനുതന്നെയായിരിക്കുമെന്നും അത് ജില്ലയുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് അനുവദിച്ചിട്ടുള്ള മലയാള ശ്രേഷ്ട ഭാഷാകേന്ദ്രം യു.ജി.സി അനുവദിച്ച് കൊണ്ട് ഉത്തരവായിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പെട്ടന്നു തന്നെ അംഗീകാരം ലഭിക്കുമെന്നും മന്ത്രിക്കൊപ്പമുണ്ടായിരുന്ന വി.സി ജാന്‍സി ജെയിംസ് അറിയിച്ചു. മൂന്ന് കൊല്ലത്തിനുള്ളില്‍ സര്‍വ്വകലാശാല പൂര്‍ണ്ണമായും പെരിയയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഇതിനുള്ളില്‍ പൂര്‍ത്തിയാക്കും. സര്‍വ്വകലാശലയില്‍ നിയമനം സംവരണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് നടക്കുന്നതെന്നും വി.സി കൂട്ടിച്ചേര്‍ത്തു.
കര്‍ണ്ണാടക, മഹാരാഷ്ട്ര, ബീഹാര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ പട്ടിക വിഭാഗക്കാര്‍ പി.സി.സി പ്രസിഡന്റുമാരായുമുണ്ട്. നിരവധി സംസ്ഥാനങ്ങളില്‍ പട്ടിക വിഭാഗക്കാരായ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമുണ്ട്. കേരളത്തില്‍ സി.പി.എമ്മിനേക്കാള്‍ പരിഗണന പട്ടിക വിഭാഗക്കാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. കേന്ദ്ര സര്‍വ്വകലാശാലക്ക് അനുവദിച്ചിട്ടുള്ള മെഡിക്കല്‍ കോളേജ് കാസര്കോടിനുതന്നെയായിരിക്കുമെന്നും അത് ജില്ലയുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kodikkunnil Suresh, Central University, Kasaragod, Tribal caste, KPCC, Key post, Thiruvananthapuram, Parliament, Election, Congress, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.