നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസ് പരിഗണിക്കുന്ന ജഡ്ജിക്ക് ഫോണില്‍ 25 ലക്ഷം വാഗ്ദാനം ചെയ്തു; ജഡ്ജി കേസ് ഒഴിഞ്ഞു

 


കൊച്ചി: (www.kvartha.com 06.06.2016) നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് വിധി പ്രസ്താവനയില്‍ നിന്നും ജഡ്ജി മാറിനിന്നു.

 സ്വര്‍ണക്കടത്ത് കേസ് പ്രതി നൗഷാദിനു വേണ്ടിഅയാള്‍ തന്നെയാണ് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് കെ.ടി.ശങ്കരന് ഫോണിലൂടെ 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തത്. കൊഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) ഒഴിവാക്കിയാല്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

അനുകൂലമായ വിധിയുണ്ടായാല്‍ ബാക്കി എത്ര തുക വേണമെങ്കിലും നല്‍കാമെന്നും കോഫെപാസ നിയമം ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കി കൊടുക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യമെന്നും ജസ്റ്റിസ് ശങ്കരന്‍ പറഞ്ഞു. ഇതോടെ താന്‍ കേസ് പരിഗണിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ജഡ്ജി  കേസ് ഒഴിയുകയാണെന്ന് തുറന്ന കോടതിയില്‍ അറിയിക്കുകയായിരുന്നു.

മുവാറ്റുപുഴ സ്വദേശി നൗഷാദ്, ജാബിന്‍ കെ. ബഷീര്‍ തുടങ്ങിയവര്‍ കൊഫേപോസ തടങ്കല്‍ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണു സംഭവം. കൊഫെപോസ ചുമത്തപ്പെട്ടവരുടെ കരുതല്‍ തടങ്കല്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന ലഹരിമരുന്ന്, സ്വര്‍ണക്കടത്ത്, നിരോധിത
നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസ് പരിഗണിക്കുന്ന ജഡ്ജിക്ക് ഫോണില്‍ 25 ലക്ഷം വാഗ്ദാനം ചെയ്തു; ജഡ്ജി കേസ് ഒഴിഞ്ഞു
വസ്തുക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു കൊഫെപോസ നിയമം ചുമത്തുന്നത്. നിയമം ചുമത്തപ്പെടുന്നവരെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ വയ്ക്കാമെന്നാണ് വ്യവസ്ഥ. പ്രതികള്‍ ഒളിവിലാണെന്നതിനാല്‍ ഇവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കഴിയും.

ഒളിവില്‍ പാര്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്താനും കണ്ടുകിട്ടിയാല്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അയയ്ക്കാനും പോലീസിനു അധികാരം നല്‍കുന്നതാണ് നിയമം.

2013 മുതല്‍ 2015 മെയ്‌വരെ നെടുമ്പാശേരി വിമാനത്താവളം വഴി എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന ജാബിന്‍ കെ. ബഷീറിന്റെയും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനി ജീവനക്കാരുടെയും സഹായത്തോടെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണം കടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കസ്റ്റംസ് കേസ്. 600 കോടിയോളം രൂപ വിലവരുന്ന 2000 കിലോയിലേറെ സ്വര്‍ണം ഇവര്‍ കടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന നാലുപേരുള്‍പ്പെടെ ഒമ്പതു പ്രതികള്‍ക്കെതിരേയാണ് കൊഫെപോസ ചുമത്തിയിട്ടുള്ളത്.

Also Read:
യുവതികളെ ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍


Keywords:  Nedumbassery Gold Smuggling case: Bribe offered to High Court Judge Justice KT Sankaran, Kochi, Phone call, Police, Customs, Arrest, Jail, Missing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia