എ കെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധം; എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം രാജിവച്ചു

 


തിരുവനന്തപുരം: (www.kvartha.com 08.03.2021) എ കെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച്‌ എൻ സി പിയിൽ നിന്നും സംസ്ഥാന നിർവാഹക സമിതി അം​ഗം പി എസ് പ്രകാശൻ രാജിവച്ചു. മാണി സി കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശൻ അറിയിക്കുകയും ചെയ്തു.

എ കെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധം; എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം രാജിവച്ചു

മന്ത്രി എ കെ ശശീന്ദ്രന് എലത്തൂരിൽ വീണ്ടും സീറ്റ് നൽകിയതിൽ ഇതിനോടകം തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എ കെ ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും ഉയ‍ര്‍ന്നിരുന്നു.

ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററിൽ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മത്സരിപ്പിക്കണം. ഫോൺ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ടായിരുന്നു. സേവ് എൻസിപി എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചത്.

Keywords:  News, Kerala, Thiruvananthapuram, State, Top-Headlines, Assembly Election, Assembly-Election-2021, Election, NCP, NCP state executive committee member resigns.

< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia