Allegation | 100 കോടിയുടെ കോഴ ആരോപണം സിറ്റിങ് ജഡ്ജ് അന്വേഷിക്കണമെന്ന് എന്‍സിപി എംഎല്‍എ തോമസ് കെ തോമസ്; താന്‍ ഇപ്പോഴും ശരദ് പവാറിനൊപ്പമെന്നും വിശദീകരണം
● ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്
● എകെ ശശീന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടി അന്വേഷിക്കണമെന്നാണ്
● എന്നെ ഇന്നുവരെ ആരും ഒരുകാര്യത്തിനും സമീപിച്ചിട്ടില്ല
● പാര്‍ട്ടി വിട്ടുവരാന്‍ ആരും പറഞ്ഞിട്ടുമില്ല
തിരുവനന്തപുരം: (KVARTHA) 100 കോടിയുടെ കോഴ ആരോപണം സിറ്റിങ് ജഡ്ജ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി എംഎല്‍എ തോമസ് കെ തോമസ്. താന്‍ ഇപ്പോഴും ശരദ് പവാറിനൊപ്പമാണെന്നും അജിത് പവാറിന്റെ ഏജന്റുമാര്‍ വന്നെങ്കില്‍ അത് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, താന്‍ അജിത് പവാറിന്റെ ഏതെങ്കിലും മീറ്റിങ്ങില്‍ പോയിട്ടുണ്ടോയെന്നും തെളിയിക്കണം. ആരെയും കുറ്റം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടുള്ള കോഴ ആരോപണം പുറത്തുവന്നത്. എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും തോമസ് കെ തോമസാണ് ഈ വാഗ്ദാനത്തിന് പിന്നിലെന്നുമായിരുന്നു ആരോപണം. ഇതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് കെ തോമസ്.
എന്നെ ഇന്നുവരെ ആരും ഒരുകാര്യത്തിനും സമീപിച്ചിട്ടില്ല. പാര്‍ട്ടി വിട്ടുവരാന്‍ ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ ഒറ്റയ്ക്ക് നിന്നപ്പോഴും കടന്നപ്പള്ളി ഉള്‍പ്പെടെ ഒരുപാട് പാര്‍ട്ടിക്കാര്‍ സമീപിച്ചതാണ്. പക്ഷേ ശരദ് പവാറിനെ വിട്ട് ആരോടൊപ്പവും ചേരാന്‍ തയാറല്ല എന്നു പ്രഖ്യാപിച്ചതാണ്. ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. എകെ ശശീന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടി അന്വേഷിക്കണമെന്നാണ്. എന്തിനാണ് പാര്‍ട്ടി അന്വേഷിക്കുന്നത്, സര്‍ക്കാര്‍ തന്നെ അന്വേഷിക്കട്ടെ. ശരിയായിട്ടുള്ള അന്വേഷണം നടക്കണം- എന്നും തോമസ് കെ തോമസ് പറഞ്ഞു.
പ്രഫുല്‍ പട്ടേല്‍ തന്റെ മന്ത്രിസ്ഥാനത്തിനായി ശുപാര്‍ശ ചെയ്യുന്ന ആളല്ലെന്നും ശരദ് പവാറാണ് തനിക്കുവേണ്ടി സംസാരിക്കേണ്ടതെന്നും തോമസ് കെ തോമസ് പറഞ്ഞു. ശരദ് പവാര്‍ എകെ ശശീന്ദ്രനോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എകെ ശശീന്ദ്രന്‍ നിലപാട് മാറ്റിയ കാര്യം അറിയില്ലെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.
തോമസ് കെ തോമസിന്റെ വാക്കുകള്‍:
എന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തീരുമാനമെടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ആരോപണം വന്നതെന്ന് ആരെങ്കിലും അന്വേഷിച്ചോ? നൂറുകോടി രൂപ രണ്ട് എംഎല്‍എമാര്‍ക്ക് കൊടുക്കാനായി ഏല്‍പിച്ചു എന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയണം. രണ്ട് എംഎല്‍എ മാരെക്കൊണ്ട് എന്തുചെയ്യാനാണെന്ന് മനസ്സിലാവുന്നില്ല. ഈ വാര്‍ത്ത കേട്ടവരെല്ലാം തമാശയോടെ ഒരു കോടിയുണ്ടോയെന്ന് ചോദിക്കുകയാണ്.
എന്നെ ഇന്നുവരെ ആരും ഒരുകാര്യത്തിനും സമീപിച്ചിട്ടില്ല. പാര്‍ട്ടി വിട്ടുവരാന്‍ ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ ഒറ്റയ്ക്ക് നിന്നപ്പോഴും കടന്നപ്പള്ളി ഉള്‍പ്പെടെ ഒരുപാട് പാര്‍ട്ടിക്കാര്‍ സമീപിച്ചതാണ്. പക്ഷേ ശരദ് പവാറിനെ വിട്ട് ആരോടൊപ്പവും ചേരാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിച്ചതാണ്. ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. എകെ ശശീന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടി അന്വേഷിക്കണമെന്നാണ്. എന്തിനാണ് പാര്‍ട്ടി അന്വേഷിക്കുന്നത്, സര്‍ക്കാര്‍ തന്നെ അന്വേഷിക്കട്ടെ. ശരിയായിട്ടുള്ള അന്വേഷണം നടക്കണം- എന്നും തോമസ് കെ തോമസ് പറഞ്ഞു.
എന്‍സിപി കോഴ വിവാദത്തില്‍ പുതിയതായി ഒന്നും പറയാനില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ടെന്നും കഴിഞ്ഞദിവസം മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും തോമസ് കെ തോമസിനെതിരായ ആരോപണം പാര്‍ട്ടി കൂട്ടായ ചര്‍ച്ച നടത്തി പരിശോധിക്കുമെന്നും ഈ വിഷയം വന്നശേഷം തോമസ് കെ തോമസുമായി സംസാരിച്ചിട്ടില്ലെന്നും കുറ്റമുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും എകെ ശശീന്ദന്‍ പറഞ്ഞിരുന്നു.
#BriberyAllegation #ThomasKThomas #NCPScandal #KeralaPolitics #AjitPawar #?100CroreScandal